രാമപുരത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന അന്തരിച്ച വാഴയ്ക്കമലയില്‍ കുട്ടിച്ചേട്ടന്‍ എന്ന വി.ആര്‍. ആഗസ്തി പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണെന്ന് എ.ഐ.സി.സി. വര്‍ക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. രാഷ്ട്രീയ, സാമൂഹിക, സാമുദായിക രംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം സഹകരണ, കാര്‍ഷിക, ക്ഷീര വികസന മേഖലകളിലും അദ്ദേഹം തന്റെ വ്യക്തിമുദ്ര പതിപ്പിപ്പിച്ചുവെന്നും അദ്ദേഹം തുടര്‍ന്ന് പറഞ്ഞു.
രാമപുരം റോസറി ഗ്രാമത്തില്‍ ചേര്‍ന്ന അനുശോചന യോഗത്തില്‍ കോണ്‍ഗ്രസ്(ഐ) മണ്ഡലം പ്രസിഡന്റ് സണ്ണി കാര്യപ്പുറം അദ്ധ്യക്ഷത വഹിച്ചു. മുന്‍മന്ത്രി കെ.സി. ജോസഫ്, കെ.എസ്. ശബരീനാഥ് എക്‌സ് എം.എല്‍.എ., രാമപുരം ഫൊറോനാ പള്ളി വികാരി ഫാ. ബെര്‍ക്കുമാന്‍സ് കുന്നുംപുറം, ഡി.സി.സി. പ്രസിഡന്റ് നാട്ടകം സുരേഷ്, ടോമി കല്ലാനി, അഡ്വ. ബിജു പുന്ന ത്താനം, ഉല്ലാസ് തോമസ്, ഫിലിപ്പ് ജോസഫ്, ലിസമ്മ മത്തച്ചന്‍, വി.എ. ജോസ്, മോളി പീറ്റര്‍, പി.ആര്‍. സുകുമാരന്‍ പെരുമ്പ്രായില്‍, ബെന്നി കുളക്കാട്ടോലിക്കല്‍, കെ.എ.രവി കൈതളാവുങ്കര, സി.റ്റി. രാജന്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും, മാണി സി. കാപ്പന്‍ എം.എല്‍.എ.യും, ആൻ്റോ ആൻ്റണി എം.പിയും ഭവനത്തിലെത്തി അനുശോചനം അറിയിക്കുകയും കല്ലറയില്‍ പുഷ്പാര്‍ച്ചന നടത്തുകയും ചെയ്തു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments