Latest News
Loading...

കടപ്പാട്ടൂരപ്പന്റെ ഉത്സവകൊടിയേറ്റ് നടന്നു



പാലാ കടപ്പാട്ടൂര്‍ ശ്രീ മഹാദേവക്ഷേത്രത്തില്‍ കടപ്പാട്ടൂരപ്പന്റെ ഉത്സവകൊടിയേറ്റ് നടന്നു. ചൊവ്വാഴ്ച രാവിലെ 7. 45 നും 8.15നും മധ്യേയുള്ള  മുഹൂര്‍ത്തത്തില്‍ ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ പറമ്പൂരില്ലത്തു നീലകണ്ഠന്‍ നാരായണന്‍ ഭട്ടതിരിപ്പാട്ടിന്റെ  മുഖ്യ കാര്‍മികത്വത്തിലായിരുന്നു  തൃകൊടിയേറ്റ് . ഒന്നാം ഉത്സവ ദിനമായ ഇന്നു രാവിലെ പള്ളി ഉണര്‍ത്തല്‍, നടതുറക്കല്‍, നിര്‍മ്മാല്യദര്‍ശനം, ഉഷപൂജ, ശീവേലി, പന്തീരടി പൂജ ഉച്ചപൂജ,  ഉച്ചക്ക് 12ന് പ്രസാദമൂട്ട് എന്നിവ നടന്നു. 




വൈകുന്നേരം ദീപാരാധന ചുറ്റുവിളക്ക് എന്നിവ നടക്കും. തിരു അരങ്ങില്‍ എല്ലാ ദിവസവും കലാപരിപാടികള്‍ ഉണ്ടായിരിക്കും. എല്ലാദിവസവും ഉത്സവ ചടങ്ങുകള്‍ക്ക് പുറമെ പതിവ്പൂജകളും ഉണ്ടാവും.  എട്ടാം ഉത്സവ ദിനത്തില്‍ രാത്രി 9ന് പള്ളി നായാട്ടിന് എഴുന്നള്ളത്ത്, പള്ളി നായാട്ട് വിളി, തിരിച്ചെഴുന്നള്ളത്ത്, വെടിക്കെട്ട്. പള്ളിക്കുറുപ്പ്. തുടര്‍ന്ന് പെരുവനം സതീശന്‍ മാരാരുടെ പ്രമാണത്തില്‍ 51 ല്‍ പരം കലാകാരന്മാര്‍ അണിനിരക്കുന്ന  സ്‌പെഷ്യല്‍ പാണ്ടിമേളം. 





എട്ടാം ഉത്സവ ദിനത്തില്‍ ഉച്ചയ്ക്ക് 12ന് ആറാട്ട് സദ്യ. വൈകിട്ട് ആറിന് ആറാട്ട് ബലി, കൊടിയിറക്ക് ക്ഷേത്രക്കടവിലേക്ക് ആറാട്ട് പുറപ്പാട്, രാത്രി എട്ടിന് ആറാട്ട് കടവില്‍ നിന്നും തിരിച്ചെഴുന്നള്ളിപ്പ് കിഴക്കേ നടയില്‍ ആറാട്ട് എഴുന്നള്ളിപ്പ്.  രാത്രി 12ന് നര്‍ത്തകയും ചലച്ചിത്രതാരവുമായ ശാലു മേനോന്‍ അവതരിപ്പിക്കുന്ന നാട്യ സംഗീതശില്പം.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments