Latest News
Loading...

മേലുകാവുമറ്റം കൊല്ലപ്പള്ളി റോഡിൽ വഴിവിളക്ക് ഇല്ല



മേലുകാവ് കടനാട് മേലുകാവ് പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന മേലുകാവുമറ്റം കൊല്ലപ്പള്ളി റോഡിൽ  വഴിവിളക്ക് ഇല്ലാത്തത് രാത്രിസമയത്ത് യാത്രക്കാർക്ക് ദുരിതമാകുന്നു. വൈദ്യുതി തൂണുകളിൽ ബൾബുകൾ ഉണ്ടെങ്കിലും ഭൂരിഭാഗവും തെളിയുന്നില്ല. വഴിവിളക്കുകൾ ഇല്ലാത്തതിനാൽ കാൽനടയാത്രക്കാരും ഇരുചക്രവാഹന യാത്രക്കാരും പേടിയോടെയാണ് സഞ്ചരിക്കുന്നത്. 


തോട്ടങ്ങൾ നിറഞ്ഞ പ്രദേശത്തു മുള്ളൻ പന്നികളുടെയും നരികളുടെയും ശല്യം ഉള്ളതിനാൽ ഇരുചക്ര വാഹനക്കാർ രാത്രി സഞ്ചാരം കുറച്ചിരിക്കുകയാണ്. 12 കിലോമീറ്റർ ദൂരമുള്ള റോഡിലെ കുറുമണ്ണ് ടൗൺ കഴിഞ്ഞാൽ വഴിവിളക്കുകൾ ഒന്നും തെളിയില്ല. ഇതോടൊപ്പം കയറ്റവും കൊടും വളവുകളും നിറഞ്ഞ റോഡിൽ ദിശാഫലകത്തിന്റെ അഭാവവും ഉണ്ട്. വളവ് തുടങ്ങുന്നതിനു മുൻപ് സ്ഥാപിക്കേണ്ട ദിശാഫലകം എലിവാലി എസ്. വളവിന്റെ പകുതി ഭാഗത്താണ് സ്ഥാപിച്ചിരിക്കുന്നത്. 





റോഡ് പരിചയമില്ലാത്ത ഡ്രൈവർമാർ ഇതുവഴി എത്തിയാൽ റോഡിന്റെ സ്ഥിതി അറിയാതെ അപകടത്തിന് സാധ്യതയുണ്ട്. മേലുകാവുമറ്റം കൊല്ലപ്പള്ളി റോഡിൽ പൂർണമായും വൈദ്യുതി തൂണുകളിൽ വെളിച്ചം സ്ഥാപിക്കുവാനും എല്ലാ വളവുകളിലും ദിശാഫലകവും സ്ഥാപിക്കാനും അധികാരികൾ തയ്യാറാകണമെന്ന് ആവശ്യം ശക്തമാണ്.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments