Latest News
Loading...

തിരഞ്ഞെടുപ്പുകാലത്ത് ഖനനം അതിരൂക്ഷം

 പ്രതീകാത്മക ചിത്രം


കിടങ്ങൂർ വില്ലേജിൽ ബ്ലോക്ക് 16-ൽ 2, 3, 4 തുടങ്ങിയ സർവ്വേ നമ്പരുകളിൽപ്പെട്ട ആറ്റുതീരത്ത് കര മണൽ ഖനനവും ഇഷ്ടികച്ചെളി ഖനനവും നടക്കുന്നതായി മീനച്ചിൽ നദീസംരക്ഷണ സമിതി. ഈ വിഷയം ഉന്നയിച്ച് ജില്ലാ കളക്ടർ, ജില്ലാ പോലീസ് സൂപ്രണ്ട്, ആർ.ഡി.ഒ എന്നിവർക്ക് പരാതി നൽകി. ഇവിടെ ഖനനത്തിന് ഒരാൾക്കും പെർമിറ്റ് അനുവദിച്ചിട്ടില്ല. ഡീലർ ലൈസൻസ് മാത്രമെടുത്തവർ ആറ്റുവഞ്ചിക്കാടിനു സമീപം നിരോധിത മേഖലകളിൽ ഖനനം നടത്തുകയാണ്.
ജെ. സി. ബി, ടോറസ് ലോറികൾ, ടിപ്പർ ലോറികൾ എല്ലാം സ്വന്തമായുള്ള വൻ സംഘമാണ് ഖനനം നിയന്ത്രിക്കുന്നത്. 



പോലീസിന്റെയും അധികാരികളുടെയും നീക്കങ്ങളറിയുന്നതിനുള്ള സംവിധാനങ്ങൾ വരെ ഒരുക്കിയാണ് ഖനനം എന്നറിയുന്നു. സോഷ്യൽ ഫോറസ്ട്രിയുടെ ആറ്റുവഞ്ചിക്കാട് റിസർവ് വനം ഖനനം തുടർന്നാൽ ഇല്ലാതാവും കട്ടച്ചിറ ത്തോട് വഴിമാറിയൊഴുകും വിധമുള്ള ഖനനമാണ് ആറിന്റെയും തോടിന്റെയും തീരങ്ങളിൽ നടക്കുന്നത്. 




അനധികൃത ഖനനം തടഞ്ഞ് നിയമ ലംഘകർക്കെതിരെ നടപടികളെടുക്കണമെന്നും മീനച്ചിലാറിന്റെ തീരഘടന സംരക്ഷിക്കണമെന്നും മീനച്ചിൽ നദീസംരക്ഷണസമിതി ആവശ്യപ്പെട്ടു. ഡോ. എസ്. രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments