Latest News
Loading...

വിദ്യാഭ്യാസം, കൃഷി, ടൂറിസം പ്രയോജനപ്പെടുത്തുന്ന പദ്ധതികള്‍ നടപ്പാക്കും. അഡ്വ ഫ്രാന്‍സിസ് ജോര്‍ജ്ജ്.
കോട്ടയം  പാര്‍ലമെന്റ് മണ്ഡലത്തിന്റെ സമഗ്രവികസനം ലക്ഷ്യമിട്ടുള്ള പദ്ധതികളാണ് ആവിഷ്‌കരിക്കുകയെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ ഫ്രാന്‍സിസ് ജോര്‍ജ്ജ്. കാര്‍ഷിക ടൂറിസം മേഖലകള്‍ക്കുള്ള പ്രാധാന്യം കണക്കിലെടുത്തുള്ള വൈവിധ്യമാര്‍ന്ന പദ്ധതികള്‍ നടപ്പാക്കാനും ലക്ഷ്യമിടുന്നതായി അദ്ദേഹം പാലായില്‍ പറഞ്ഞു. 

വിദ്യാഭ്യാസം, കൃഷി, ടൂറിസം ഈ മൂന്നു സാദ്ധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്താവുന്ന പദ്ധതികള്‍ വിവിധ മേഖലകളിലുള്ളവരുമായി കൂടിയാലോചിച്ച് നടപ്പിലാക്കാനാണ് ലക്ഷ്യമിടുന്നതെന്നും ഫ്രാന്‍സിസ് ജോര്‍ജ്ജ് പറഞ്ഞു. ഈ മേഖലയിലെല്ലാം കഴിഞ്ഞ കാലങ്ങളില്‍ ഒട്ടേറെ സംഭാവന ചെയ്ത നാടാണ് പാലാ.  കൃഷി പ്രോത്സാഹിപ്പിക്കപ്പെടണം, കര്‍ഷകര്‍ക്ക് അവരുടെ ഉല്പ്പന്നങ്ങള്‍ക്ക് ന്യായവില ലഭ്യമാക്കണം. കൂടുതല്‍ തൊഴിലവസരങ്ങള്‍ ഇവിടെ ഉണ്ടാകണം.  വിഭവങ്ങള്‍ സംഭരിച്ച് കേടുകൂടാതെ സൂക്ഷിക്കാന്‍ പറ്റുന്നവിധത്തിലുള്ള ഒരു സെന്‍ട്രല്‍ കോള്‍ഡ് സ്റ്റോറേജ് ഉണ്ടായാല്‍ അവ സുലഭമല്ലാത്ത സമയത്ത് ന്യായവിലക്ക് വില്‍ക്കാനും മൂല്യവര്‍ദ്ധിത ഉല്പന്നങ്ങളാക്കി വിതരണം ചെയ്യാനും കയറ്റുമതി ചെയ്യാനും സാധിക്കും. കേന്ദ്രഫണ്ട് ഉപയോഗിച്ച് ഇത്തരം ഫാക്ടറികളും കമ്പനികളും കൊണ്ടുവന്നാല്‍ കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും ഏറെ പ്രയോജനപ്പെടും.കേരളത്തില്‍ ഏറ്റവും കൂടുതല്‍ ടൂറിസം സാദ്ധ്യതകളുള്ള പ്രദേശമാണ് ഈ നിയോജകമണ്ഡലം. ഇല്ലിക്കല്‍ക്കല്ല്, ഇലവീഴാപ്പൂഞ്ചിറ എന്നിവിടങ്ങളി ലേക്ക് BMBC നിലവാരത്തിലുള്ള റോഡുകളും അനുബന്ധ സൗകര്യങ്ങളുമായിട്ടുണ്ട്.  ഇല്ലിക്കല്‍ക്കല്ല്, ഇലവീഴാപ്പൂഞ്ചിറ, വാഗമണ്‍ എന്നീ ടൂറിസ്റ്റ് കേന്ദ്ര ങ്ങളെ കൂട്ടിയിണക്കി Central Road Fund ഉപയോഗിച്ച് കൂടുതല്‍ മെച്ചപ്പെട്ട ഗതാഗത സൗകര്യങ്ങളും വിനോദോപാധികളും കൊണ്ടുവന്നാല്‍ ഇന്ത്യയിലെ ഏറ്റവും ആകര്‍ഷകമായ വിനോദസഞ്ചാരകേന്ദ്രങ്ങ ളായി ഈ പ്രദേശങ്ങള്‍ മാറും Tourism Map of India യില്‍ ഈ ടൂറിസ്റ്റ് പ്രദേശങ്ങളെ ഉള്‍പ്പെടുത്താ നുള്ള ആത്മാര്‍ത്ഥമായ പരിശ്രമം നടത്തും.അനന്ത സാദ്ധ്യതയുള്ള മേഖലയാണ് പില്‍ഗ്രിം ടൂറിസം. രാമപുരം നാലമ്പലം, തേവര്‍ പറമ്പില്‍ കുഞ്ഞച്ചന്റെ കബറിടം, പാലാ കടപ്പാട്ടൂര്‍ ശബരിമല ഇടത്താവളം, ശ്രീനാരായണ ഗുരുദേവന്റെ പാദസ്പര്‍ശമുള്ള ഇടപ്പാടി ക്ഷേത്രം, ഭരണങ്ങാനം വി. അല്‍ഫോന്‍സാമ്മയുടെ കബറിടം തുടങ്ങിയ പുണ്യസങ്കേതങ്ങളെ ഉള്‍പ്പെടുത്തിയുള്ള പില്‍ഗ്രിം ടൂറിസത്തിന് അനുബന്ധസൗകര്യങ്ങളും റിങ്ങ്റോഡുകളും കേന്ദ്രപദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കാന്‍ ശ്രമിക്കും. 

കാര്‍ഷികമേഖലയിലെ പ്രതിസന്ധി പരിഹരിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ മനസ്സിലുണ്ട്. റബ്ബര്‍ അധിഷ്ഠിത വ്യവസായ സംരംഭങ്ങളും പുതിയ സ്റ്റാര്‍ട്ടപ്പുകളും വഴി കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കേന്ദ്ര ത്തില്‍ സമര്‍ദ്ദം ചെലുത്തും. മറ്റു കാര്‍ഷിക ഉല്പന്നങ്ങളുടെ പ്രോത്സാഹനത്തിനായി പദ്ധതികള്‍ ആവി ഷ്‌ക്കരിക്കും. കാര്‍ഷികപ്രശ്നങ്ങളും വന്യജീവിശല്യവും ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ ഉയര്‍ത്തിയുള്ള പോരാട്ടങ്ങള്‍ പാര്‍ലമെന്റിനകത്തും പുറത്തും നടത്തും.

ലഭിക്കുന്ന എം.പി. ഫണ്ട് പൂര്‍ണ്ണമായി വിനിയോഗിക്കുന്നതിനപ്പുറം പുതിയ കേന്ദ്രാവിഷ്‌കൃതപദ്ധ തികളും AIMS ഉള്‍പ്പെടെയുള്ളവയും നമ്മുടെ പ്രദേശത്ത് നടപ്പിലാക്കുന്നതിന് ആത്മാര്‍ത്ഥമായി പരിശ്ര മിക്കുമെന്നും അഡ്വ. കെ.ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു. 

മാണി സി കാപ്പന്‍ എംഎല്‍എ, മുന്‍ എംപി ജോയി എബ്രാഹം, ജോര്‍ജ്ജ് പുളിങ്കാട്, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എന്‍ സുരേഷ്, പ്രൊഫ. സതീഷ് ചൊള്ളാനി തുടങ്ങിയവരും സംബന്ധിച്ചു


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   
Post a Comment

0 Comments