Latest News
Loading...

ഈരാറ്റുപേട്ട നഗരസഭയിൽ അഴിമതി വിവാദം



ഈരാറ്റുപേട്ട നഗരസഭാ ചെയർപേഴ്‌സൻ സുഹ്‌റ അബ്ദുൽ ഖാദറിനെതിരെ അഴിമതി ആരോപണവുമായി സി.ഡി.എസ് ചെയർപേഴ്‌സൻ ഷിജി ആരിഫ്. സി.ഡി.എസ് ചെയർപേഴ്‌സന്റെ ഓഫീസ് മുന്നറിയിപ്പില്ലാതെ നഗരസഭാ ഓഫീസിൽനിന്ന് ഒഴിപ്പിച്ചതായും നഗരോത്സവത്തിന് ഫണ്ട് അനുവദിക്കുന്നതിൽ അഴിമതിയുള്ളതായും അവർ പറഞ്ഞു. 

നഗരസഭാ ഓഫീസ് കെട്ടിടത്തിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന സി.ഡി.എഫ് ചെയർപേഴ്‌സന്റെ ഓഫീസ് മുന്നറിയിപ്പില്ലാതെയാണ് മാറ്റിയതന്നും അവിടെയുണ്ടായിരുന്ന കമ്പ്യൂട്ടർ ഉൾപ്പെടെയുള്ള സാധനസാമഗ്രകളും രേഖകളും മാർക്കറ്റ് കോംപ്ലക്‌സിലെ മുറിയിൽ എത്തിച്ച് പൂട്ടിയിട്ടിരിക്കുകയാണെന്നും ഷിജി ആരിഫ് ആരോപിക്കുന്നു. 





ഈരാറ്റുപേട്ട നഗരോത്സവം നടത്തിപ്പിൽ ഓഡിറ്റോറിയം വാടക, മൈക്ക് അനൗൺസ്‌മെന്റ്, സ്‌റ്റേജ് ഡെക്കറേഷൻ എന്നിവയിൽ അഞ്ച് ലക്ഷം രൂപയുടെ അഴിമതി ഉള്ളതായാണ് ഷിജി ആരിഫ് ആരോപിച്ചത്. ഇതിനായി ഫണ്ട് അനുവദിക്കുന്നതിൽ തിരിമറി നടത്തിയെന്നും അത് ചൂണ്ടിക്കാട്ടിയതിലെ പ്രതികാരമായാണ് ഓഫീസ് ഒഴിപ്പിച്ചതെന്നുമാണ് സി.ഡി.എസ് ചെയർപേഴ്‌സന്റെ ആരോപണം. മുനിസിപ്പൽ ഓഫീസ് കെട്ടിടത്തിൽ സി.ഡി.എസ് ഓഫീസ് സജ്ജീകരിക്കാൻ പെയിന്റിംഗിനും സീലിംഗ് ചെയ്യുന്നതിനും മാത്രമായി മൂന്ന് ലക്ഷം വിനിയോഗിച്ചെന്നും ഇതിലും അഴിമതിയുണ്ടെന്നും സി.ഡി.എസ് ചെയർപേഴ്‌സൻ ആരോപിച്ചു. 




ഓഫീസിലെ കർട്ടൻ ഉൾപ്പെടെയുള്ള മറ്റ് എല്ലാ സംവിധാനങ്ങളും സി.ഡി.എസിന്റെ സ്വന്തം ഫണ്ടിൽനിന്ന് ചെലവഴിച്ചാണ് സജ്ജീകരിച്ചത്.  ആയിരത്തഞ്ഞൂറോളം അംഗങ്ങൾ ഉള്ള സി.ഡി.എസിന് കമ്മിറ്റി മീറ്റിംഗ് കൂടാൻ പോലുമുള്ള സ്ഥല സൗകര്യം പുതുതായി നൽകിയ മാർക്കറ്റ് കോംപ്ലക്‌സിലെ മുറിയിൽ ഇല്ലെന്നും അവർ ആരോപിച്ചു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments