ഈരാറ്റുപേട്ട സഹകരണ ബാങ്കിൽ നിക്ഷേപം തിരികെ ആവശ്യപ്പെട്ട് നിക്ഷേപകരുടെ പ്രതിഷേധം. നിക്ഷേപിച്ച പണം മാസങ്ങളായി തിരികെ ലഭിക്കുന്നില്ലെന്ന് നിക്ഷേപകർ പറയുന്നു. തിങ്കളാഴ്ച പണം തിരികെ നല്കാമെന്നാണ് ബാങ്ക് അധികൃതർ അറിയിച്ചിരുന്നതിനാലാണ് നിക്ഷേപകർ എത്തിയത്. എന്നാൽ പണം ലഭിക്കില്ലെന്നറിഞ്ഞതോടെ നിക്ഷേപകർ നിലത്ത് കിടന്ന് പ്രതിഷേധിക്കുകയായിരുന്നു.
പ്രതിഷേധത്തിനിടെ ദേഹാസാസ്ഥ്യം അനുഭവപ്പെട്ട എറണാകുളം സ്വദേശി അബ്ദുൽ അസീസിനെ ഈരാറ്റുപേട്ടയിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അബ്ദുൽ അസീസിനെ പിന്നീട് കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. എട്ട് ലക്ഷം രൂപയാണ് അബ്ദുൽ അസീസിനു നിക്ഷേപമുള്ളത്. എസ്.പി. അടക്കമുള്ളവർക്കും നവകേരള സദസ് വഴി മുഖ്യമന്ത്രിക്കും പരാതി നൽകിയെങ്കിലും നിക്ഷേപകർക്ക് പണം നൽകിയില്ല.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments