Latest News
Loading...

ഈരാറ്റുപേട്ട സഹകരണബാങ്കില്‍ നിലത്ത് കിടന്ന് നിക്ഷേപകര്‍




ഈരാറ്റുപേട്ട സര്‍വ്വീസ് സഹകരണബാങ്കില്‍ നിക്ഷേപകരുടെ പ്രതിഷേധം.  നിക്ഷേപിച്ച പണം മാസങ്ങളായി തിരികെ ലഭിക്കാതെ നിക്ഷേപകര്‍ പ്രതിസന്ധിയിലാണ്.  പണം തിരികെ ലഭിക്കുന്ന കാര്യത്തില്‍ തീരുമാനമാകതെ വന്നതോടെ നിലത്തുകിടന്നുവരെ നിക്ഷേപകര്‍ പ്രതിഷേധിക്കുകയാണ്.   ഈരാറ്റുപേട്ട പൊലീസിലും ഡിവൈഎസ്പിക്കും എസ്പിക്കുമടക്കം പരാതി നല്‍കിയെങ്കിലും എഫ്ഐആര്‍ ഇടാന്‍ പോലും തയാറായില്ല. നവകേരള സദസ് വഴി മുഖ്യമന്ത്രിക്ക് മുന്നിലും പരാതി എത്തിയെങ്കിലും നിക്ഷേപകര്‍ക്ക് ചില്ലികാശ് നല്‍കിയില്ല.





മകളുടെ വിവാഹം, ശസ്ത്രക്രിയ ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കായി പണംകണ്ടെത്താനാകാതെ നിക്ഷേപകര്‍ കടുത്ത മാനസിക സമ്മര്‍ദത്തിലാണ്. നിക്ഷേപകര്‍ പരാതിയുമായി എത്തിയെങ്കിലും പൊലീസ് കേസെടുക്കാതെ ഇഡിക്ക് തട്ടിപ്പില്‍ അന്വേഷണം ആരംഭിക്കാനാകില്ല. പൊലീസിന്റെ ഒളിച്ചുകളിക്കെതിരെ പ്രതിഷേധം ശക്തമാക്കാനാണ് നിക്ഷേപകരുടെ നീക്കം.






സിപിഎം ആണ് ബാങ്ക് ഭരിക്കുന്നത്. അനാവശ്യ ലോണുകള്‍ മൂലമാണ് ബാങ്ക് പൊളിഞ്ഞതെന്ന് നിക്ഷേപകര്‍ ആരോപിക്കുന്നത്. 45-ഓലം പേരാണ് ഇന്ന് ബാങ്കിലെത്തിയത്. ഇന്ന് പൂഞ്ഞാര്‍ എംഎല്‍എയുടെ സാന്നിധ്യത്തില്‍ പണം തിരികെ നല്കാമെന്നാണ് ബാങ്ക് അറിയിച്ചിരുന്നത്. എന്നാല്‍ പണം ഇല്ലെന്നായിരുന്നു ഇന്നും മറുപടി. ഇതോടെ നിലത്ത് കിടന്ന് നിലവിളിക്കുകയായിരുന്നു നിക്ഷേപകര്‍. 


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments