Latest News
Loading...

മിനി അഗ്രോ ഹൈപ്പര്‍ ബസാര്‍ പ്രവര്‍ത്തനം തുടങ്ങി




ഇടനാട് സര്‍വ്വീസ് സഹകരണബാങ്കിന്റെ നേതൃത്വത്തില്‍ മിനി അഗ്രോ ഹൈപ്പര്‍ ബസാര്‍ വിഷുദിനത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. നബാര്‍ഡിന്റെയും കേരള ബാങ്കിന്റെയും സഹകരണത്തോടെയാണ്  ബാങ്ക് കര്‍ഷകര്‍ക്കായി  വളം, കീടനാശിനി, കാര്‍ഷിക സേവന വിതരണ കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചത്. സ്ഥാപനത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത് കര്‍ഷകര്‍ തന്നെയാണെന്നതും ശ്രദ്ധേയമായി. 





ക്ഷീര കര്‍ഷക ചന്ദ്രികാ ദേവി, കര്‍ഷകരായ ജോസ് പൊന്നത്ത്, മുരളിധരന്‍, കര്‍ഷക തൊഴിലാളി ഭാരതി തങ്കപ്പന്‍, നെല്‍ കര്‍ഷകന്‍ കെ.കെ ശശിന്ദ്രന്‍, ജിന്‍സ് കുഴികുളം, കെട്ടിട ഉടമ അനില്‍ പ്രസാദ് ബിനു എന്നിവരാണ് ഭദ്രദീപം തെളിയിച്ച് മിനി അഗ്രോ ഹൈപ്പര്‍ ബസാര്‍ നാടിന് സമര്‍പ്പിച്ചത്. 




വളം, കീടനാശിനികള്‍, കാര്‍ഷിക ഉപകരണങ്ങള്‍, പടുതകള്‍, മാറ്റുകള്‍, റബര്‍ കൃഷിയുമായി ബന്ധപെട്ട കത്തി, കമ്പി, ചില്ല് , ചിരട്ട, റെയിന്‍ ഗാര്‍ഡിനുള്ള പ്ലാസ്റ്റിക് , പശ, ഷെയ്ഡ്, കൃഷിയുമായി ബന്ധപെട്ട പ്ലാസ്റ്റിക് ഉപകരണങ്ങള്‍ എന്നിവയെല്ലാം മിനി അഗ്രോ ഹൈപ്പര്‍ മാര്‍ക്കറ്റിലുണ്ട്. 



ബാങ്ക് വൈസ് പ്രസിഡന്റ് എം.കെ  ഭാസ്‌ക്കരന്‍ ആദ്യ വില്പന നിര്‍വ്വഹിച്ചു. പങ്കെടുത്ത എല്ലാവര്‍ക്കും വിഷു കൈനീട്ടവും നല്‍കി. ബാങ്ക് പ്രസിഡന്റ് ജയകുമാര്‍ പി.എസ്, ഭരണസമിതി അംഗങ്ങള്‍, സെക്രട്ടറി കൃഷ്ണ ചന്ദ്രന്‍ R തുടങ്ങിയവര്‍ പങ്കെടുത്തു

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments