Latest News
Loading...

ഡീസലിന് പണമില്ല. ഓട്ടം നിർത്തി ടാക്സി ഡ്രൈവർമാർ.



മീനച്ചിൽ താലൂക്കിൽ പാർലമെൻ്റ് തെരഞ്ഞെടുപ്പിൻ്റെ ഭാഗമായി ആൻ്റി ഡീഫേസ്മെൻ്റ് സ്ക്വാഡ് ആയി ഓടുന്ന ടാക്സി വാഹനങ്ങൾക്ക് ഡീസൽ പണം ലഭിക്കാത്തതിനെ തുടർന്ന് ഡ്രൈവർമാർ പ്രതിസന്ധിയിൽ. 20000-ത്തോളം രൂപ വരെ ഇന്ധനമടിക്കാൻ ചെലവാക്കിയ ഡ്രൈവർമാർ വാഹനമോടുന്നത് അവസാനിപ്പിച്ച് പ്രതിഷേധിച്ചു. 


കഴിഞ്ഞ മാർച്ച് 16 മുതലാണ് പാലാ, ഭരണങ്ങാനം മേഖലകളിലെ ടാക്‌സി ഡ്രൈവർമാരെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്കായി മോട്ടോർ വാഹനവകുപ്പ് തെരഞ്ഞെടുത്ത് നിശ്ചയിച്ചത്. ഏപ്രിൽ 26 വരെയാണ് ഇവർക്ക് ഡ്യൂട്ടി നിശ്ചയിച്ചി രിക്കുന്നത്. 45 ദിവസത്തോളാണ് ഡ്യൂട്ടി. എന്നാൽ 15 ദിവസം പിന്നിട്ടിട്ടും ഇന്ധനചെലവിനത്തിൽ അഞ്ച് പൈസ പോലും ലഭിച്ചിട്ടില്ലെന്ന് ഡ്രൈവർമാർ പറയുന്നു. 15000 മുതൽ 20000 രൂപവരെയാണ് ഓരാ വാഹനത്തിനും ഇന്ധനത്തിനായി ഇതുവരെ ഡ്രൈവർമാർ കൈയിൽ നിന്നും മുടക്കിയത്. പണം ലഭിക്കാത്തതോടെ തങ്ങളുടെ വീട്ടുചെലവുകൾപോലും പ്രതിസന്ധിയിലായതായി ഡ്രൈവർമാർ ചൂണ്ടിക്കാട്ടി.



8 ടാക്സികളാണ് ചൊവ്വാഴ്‌ച ഓട്ടം നിർത്തിയത്. ഇതിൽ 4 വാഹനങ്ങൾ പാലാ മണ്ഡലത്തിലും നാലെണ്ണം കടുത്തുരുത്തി മണ്ഡലത്തിലുമാണ് ഓടുന്നത്. 6 പേരടങ്ങുന്ന ടീമാണ് ഓരോ വാഹനത്തിലുമുണ്ടാവുക. രാവിലെ 6 മു തൽ 2 വരെയും ഉച്ചകഴിഞ്ഞ് 2 മുതൽ രാത്രി 10 വരെയും 2 ഷിഫ്റ്റുകളായാണ് വാഹനങ്ങൾ ഓടുന്നത്. ആന്റി ഡീ ഫേസ്മെന്റ്റ് സ്ക്വാഡിൻ്റെ ഭാഗമായി ഊടുവഴികളിലൂടെയും മറ്റും പോകേണ്ടി വരുന്ന തങ്ങൾ വലിയ സാമ്പത്തിക നേരിടുന്നതായി ഡ്രൈവർമാർ പറയുന്നു.





നിയമസഭാ ഇലക്ഷൻ കാലത്തും വാഹനങ്ങൾ ഓടിയിരുന്നു. അന്ന് 3000 രൂപവരെ അഡ്വാൻസ് ലഭിച്ചിരുന്നതായി ഡ്രൈവർമാർ പറഞ്ഞു. പണം ലഭിക്കാത്തത് സംബന്ധിച്ച് അന്വേഷിച്ചപ്പോൾ ഫണ്ട് എത്തിയതായും എന്നാൽ കൈ മാറുന്നതിനുള്ള ഉത്തരവ് ലഭിക്കാത്തതാണ് തടസ്സമെന്നും പറഞ്ഞതായി ഡ്രൈവർമാർ പറഞ്ഞു. അതേസമയം, സർക്കാർ വക വാഹനങ്ങൾ സമാന രീതിയിൽ ഓടുന്നതിന് പണം ലഭിക്കുന്നുണ്ടെന്നും ഡ്രൈവർമാർ പറയുന്നു

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments