Latest News
Loading...

വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ




1300 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ   ഓഫീസർ വിജിലൻസ് പിടിയിൽ . ഞിഴൂർ വില്ലേജ് ഓഫീസർ ജോർജ്ജ് ജോണാണ്
കുറവിലങ്ങാട് സ്വദേശിയായ യുവാവിൽ നിന്നും പണം വാങ്ങുന്നതിനിടെ പിടിയിലായത് .  കാനഡയിൽ പോകുന്നതിന്  പഞ്ചായത്തിൽ ജനനം രജിസ്റ്റർ ചെയ്യുന്നതിന് പാലാ RDO ഓഫീസിൽ നൽകിയ അപേക്ഷയിൽ പരിശോധന നടത്തി അന്വേഷണ റിപ്പോർട്ട് RDO ഓഫീസിൽ സമർപ്പിക്കുന്നതിന് കൈക്കുലിയായി 1300 രൂപ ആവശ്യപ്പെടുകയായിരുന്നു.

 

വില്ലേജ് ഓഫീസിലെ കറണ്ട് ചാർജ്ജ് അടക്കാൻ എന്ന പേരിലാണ് പരാതിക്കാരനോട് 1300 രൂപ വില്ലേജ് ഓഫീസർ ഇന്നലെ ആവശ്യപ്പെട്ടത്.
പണം നൽകിയെങ്കിൽ 'മാത്രമേ റിപ്പോർട്ട് RDO യിൽ അയക്കൂ എന്നാണ് വില്ലേജ് ഓഫീസർ പരാതിക്കാരനോട് പറഞ്ഞത്
തുടർന്ന് പരാതിക്കാരൻ കോട്ടയം വിജിലൻസ് ഓഫീസിൻ എത്തി പരാതി നൽകുകയായിരുന്നു
തുടർന്ന് കിഴക്കൻ മേഖല വിജിലൻസ് SP വി.ജി വിനോദ് കുമാറിന്റെ നിർദ്ദേശാനുസരണം കോട്ടയം വിജിലൻസ് Dysp വിജിലൻസ് നടപടികൾ പൂർത്തികരിച്ച് ഏൽപ്പിച്ച പണം പരാതിക്കാരനിൽ നിന്നും വില്ലേജ് ഓഫീസറുടെ മുറിയിൽ വച്ച് കൈപ്പറ്റിയ സമയം വിജിലൻസ് അറസ്റ്റ് ചെയ്യുകയായിരുന്നു.




Dysp രവികുമാറും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വിജിലൻസ് സംഘത്തിൽ ഇൻസ്പ്പെക്ടർ പ്രതീപ് എസ് , SI മാരായ സ്റ്റാൻലി തോമസ്, ജയ്മോൻ വി.എം, പ്രദീപ്കുമാർ , പ്രസാദ് കെ.സി
തുടങിയ വരും ഉണ്ടായിരുന്നു


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments