Latest News
Loading...

ഫയർ സ്റ്റേഷൻ പ്രവർത്തനം കണ്ടറിഞ്ഞ് കുരുന്നുകൾ




പാലാ കേന്ദ്രമായി പ്രവർത്തിക്കുന്ന ബ്ലൂമിംഗ്ബഡ്സ് ഇന്റർനാഷണൽ പ്രീ സ്കൂളിൽ നിന്നും ഫയർ &റെസ്ക്യൂ സ്റ്റേഷൻ സന്ദർശിച്ചു കുരുന്നുകുട്ടികൾ. സ്കൂളിൽ നടക്കുന്ന സമ്മർക്യാമ്പിന്റെ ഭാഗമായാണ് BloomingBuds ന്റെ വിവിധ ബ്രാഞ്ചുകളിലെ കുട്ടികൾ സംയുക്തമായി പാലാ ഫയർ &റെസ്ക്യൂ സ്റ്റേഷൻ സന്ദർശിച്ചത്. 




തീ പടരുന്ന സമയത്ത് സ്വീകരിക്കേണ്ട മുൻകരുതലുകൾ, ഹെൽപ്പ് ലൈൻ നമ്പർ, പ്രതിരോധ നടപടികൾ എന്നിവയെക്കുറിച്ച് അഗ്നിശമന സേനാംഗം മനോജ്‌ V.M കുട്ടികൾക്ക് ലളിതമായും കാര്യപ്രദമായും മനസ്സിലാക്കി നൽകി. കുട്ടികളുടെ സന്ദർശന സമയത്തു Station Officer Joseph Joseph സന്നിഹിതനായിരുന്നു. 



അഗ്നിശമന സേനാംഗങ്ങളുടെ പ്രവർത്തനങ്ങളെക്കുറിച്ച് ഉൾക്കാഴ്ച നേടുക, അവരുടെ റോളുകളും ഉത്തരവാദിത്തങ്ങളും മനസ്സിലാക്കുക, തീപിടിത്തത്തിൽ അത്യാഹിതങ്ങളിൽ ഉപയോഗിക്കുന്ന ഉപകരണങ്ങളെയും സാങ്കേതികതകളെയും കുറിച്ച് പഠിക്കുക എന്നിവയായിരുന്നു സന്ദർശനത്തിൻ്റെ ലക്ഷ്യം എന്ന് ഡയറക്ടർ ഷാന്റി വി മാണി പറഞ്ഞു.





ഡയറക്ടർ ഷാന്റി വി മാണി, ഈരാറ്റുപേട്ട ബ്രാഞ്ച് ഇൻ ചാർജ് ലിറ്റീഷ്യ വി. മാണി, പനക്കപ്പാലം ബ്രാഞ്ച് incharge സിമി സാബു, ഭരണങ്ങാനം ബ്രാഞ്ച് Incharge മീനുമിസ്സ്‌ ,Solly, Ancy, Ritha, Angel, തുടങ്ങിയ സ്റ്റാഫ്‌ അംഗങ്ങളും ആണ് കുട്ടികളോടൊപ്പം സന്ദർശനത്തിനു ഉണ്ടായിരുന്നത്.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments