Latest News
Loading...

ഓട്ടോ സ്റ്റാൻഡിലേക്ക് കാർ ഇടിച്ചു കയറി അപകടം




കോട്ടയത്ത് കൂരോപ്പടയിൽ ഓട്ടോ സ്റ്റാൻഡിലേക്ക് നിയന്ത്രണം വിട്ട കാർ ഇടിച്ചു കയറി അപകടം.

ഓട്ടോ സ്റ്റാൻഡിൽ ഇരിക്കുകയായിരുന്ന രണ്ട് പേർക്ക് കാർ ഇടിച്ച് പരിക്കേറ്റു.

ഗുരുതര പരുക്കേറ്റ ഓട്ടോ ഡ്രൈവർ കൂരോപ്പട താന്നിവേലി സ്കറിയ മാത്യുവിനെ (ബിനോയി - 54) ചേർപ്പുങ്കലിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് മൂന്ന് മണിയോടെ കൂരോപ്പട ജംഗ്ഷനിലെ ഓട്ടോ സ്റ്റാൻഡിൽ വച്ചായിരുന്നു അപകടം.

ഒറവയ്ക്കൽ നിന്നും പാമ്പാടിയിലേക്ക് പോയ മാരുതി 800 കാർ സ്റ്റാൻ്റിൽ കിടന്ന ഓട്ടോയിൽ ഇടിച്ച ശേഷം വാഹനങ്ങൾ സമീപത്തെ കെട്ടിടത്തിലേക്ക് ഇടിച്ചാണ് നിന്നത്.

കാറിൻ്റെയും ഓട്ടോയുടെയും മുൻഭാഗം തകർന്നു.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments