Latest News
Loading...

ബിഷപ്പ് റൈറ്റ് റവ.കെ. മൈക്കിൾ ജോൺ തിരുമേനിയെ അനുസ്മരിച്ചു.




സി.എസ്.ഐ. ഈസ്റ്റ് കേരള മഹായിടവകയുടെ രൂപീകരണത്തിന് നേതൃത്വം നല്കുകയും പ്രഥമ ബിഷപ്പായി മഹായിടവകക്ക് അടിത്തറ ഇടുകയും ചെയ്ത ബിഷപ്പ് കെ. മൈക്കിൾ ജോൺ തിരുമേനിയുടെ ജീവിതം അനുകരണീയ മാതൃകകളാൽ സമ്പുഷ്ടമായിരുന്നുവെന്ന് ഇന്ന് നടന്ന അനുസ്മരണ കൂട്ടായ്മയിൽ ബിഷപ്പ് വി.എസ്. ഫ്രാൻസിസ് പ്രസ്താവിച്ചു. മഹായിടവക ഓഫീസർമാരായ ശ്രീ. വർഗീസ് ജോർജ് . പി., റവ.ടി.ജെ .ബിജോയ് (മഹായിടവക സെകട്ടറിമാർ ), റവ.പി.സി.മാത്യുക്കുട്ടി (ട്രഷറർ), ശ്രീ.റ്റി. ജോയ് കുമാർ (രജിസ്ട്രാർ ) റവ. ജോസഫ് മാത്യം ( പാസ്റ്ററൽ ബോർഡ് സെക്രട്ടറി) തുടങ്ങിയവർ പ്രസംഗിച്ചു.



മേലുകാവ് പ്രദേശത്തെ വാളകം എന്ന സ്ഥലത്ത് ജനിച്ചു വളർന്ന കുഴിയാനി ക്കൽ കെ.എം. ജോൺ എന്ന കർഷക പുത്രൻ മിഡിൽ സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം കോട്ടയം സി.എം.എസ് കോളജ് ഹൈസ്കൂളിൽ നിന്നും മെട്രിക്കുലേഷൻ വിജയിച്ചു. ഡിഗ്രി പഠനം ആലുവാ യു.സി.കോളജിലും ദൈവശാസ്ത്ര പഠനം കൽക്കട്ട ബിഷപ്സ് കോളജിലുമായിരുന്നു. 1953 - ൽ പട്ടമേറ്റ് മധ്യകേരള മഹായിടവകയിൽ വൈദിക ശുശ്രൂഷ ആരംഭിച്ചു. 1984 ജനുവരി 5ാം തീയതി ബിഷപ്പായി വാഴിക്കപ്പെട്ടു. 





കേരള ക്രൈസ്തവചരിത്രത്തിൽ ഗോത്രവർഗ്ഗ വിഭാഗത്തിൽ നിന്നും ഉള്ള ആദ്യ ബിഷപ്പാണ് റൈറ്റ് റവ.കെ. മൈക്കിൾ ജോൺ - 1983-ൽ രൂപീകൃതമായ ഈസ്റ്റ് കേരള മഹായിടവകയെ സുവിശേഷീകരണം, ഇടയപരിപാലനം, വികസനം എന്നീ ലക്ഷ്യങ്ങളിൽ അടിസ്ഥാനപ്പെട്ട് 6 വർഷം മഹായിടവകയെ നയിച്ചു. 1989 ഡിസം. 19 - ന് ഔദ്യോഗിക സ്ഥാനത്ത് നിന്നും വിരമിച്ചു. ഭാര്യ ആലീസ് ജോൺ , ചെങ്ങനൂർ കൊച്ചു കളിക്കൽ കുടുംബാംഗം. മക്കൾ ജേക്കബ് ജോൺ , ആഷാജോൺ ,ജോൺ കെ. ജോൺ. 2013 ഏപ്രിൽ 27-ാം തീയതി കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.

Report: Robin Issac

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments