പാലാ അല്‍ഫോന്‍സാ കോളേജില്‍ സീനിയര്‍ പുരുഷ ബാസ്‌ക്കറ്റ് ബോള്‍ ടൂര്‍ണ്ണമെന്റ് നടന്നു. 19 ടീമുകള്‍ പങ്കെടുത്ത മല്‍സരത്തില്‍ സ്‌നൈപ്പേഴ്‌സ് കോട്ടയം വിജയികളായി. ബോളേഴ്‌സ് പുള്ളിക്കുന്ന്, പാലാ ബോയ്‌സ് എന്നീ ടീമുകള്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.
വിജയികള്‍ക്ക് നിഷാ ജോസ് കെ മാണി, പാലാ മുനിസിപ്പല്‍ ചെയര്‍മാന്‍ ഷാജു വി തുരുത്തന്‍, വിദ്യാഭ്യാസ കലാകായിക സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ബൈജു കൊല്ലംപറമ്പില്‍ തുടങ്ങിയവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.
സെബിന്‍ സെബാസ്റ്റിയന് മികച്ച കളിക്കാരനുള്ള അവാര്‍ഡ് സമ്മാനിച്ചു. കോച്ച് രന്‍ജു ഇഞ്ചിപ്പറമ്പില്‍, കായിക അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments