Latest News
Loading...

അരുവിത്തുറ തിരുനാൾനഗര പ്രദക്ഷിണം മതസൗഹാർദ്ദത്തിന്റെ പ്രതീകം



അരുവിത്തുറ: വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാളിന്റെ ഭാഗമായി 101 പൊൻകുരിശുമായി ഈരാറ്റുപേട്ട പട്ടണത്തിലൂടെ നടത്തിയ നഗരപ്രദക്ഷിണം മത സൗഹാർദ്ദത്തിന്റെ പ്രതീകമായി മാറി. ഈരാറ്റുപേട്ടയിലെ മുസ്ലിം സഹോദരങ്ങളുടെ പൂർണ്ണ പിന്തുണയും അതിനോടൊപ്പം തന്നെ ഈാരാറ്റുപേട്ട മുനിസിപ്പൽ ചെയർമാൻ, വൈസ് ചെയർമാൻ, എംഎൽഎ, എംപി തുടങ്ങിയ ജനപ്രതിനിധികളുടെ പങ്കാളിത്തവും സഹകരണവും കൊണ്ട് ശ്രദ്ധേയമായി നഗരപ്രദക്ഷിണം. 










പതിനായിരക്കണക്കിന് ഭക്തജനങ്ങൾ നഗരപ്രദക്ഷിണത്തിൽ പങ്കെടുത്തു. ദൈവീക വിശ്വാസം ഉറക്കെ പ്രഖ്യാപിയ്ക്കുന്നതിനും സ്നേഹത്തിന്റെയും സഹോദര്യത്തിന്റെയും സന്ദേശം നൽകുന്നതിനും വേണ്ടിയാണ് നഗരപ്രദക്ഷിണം സംഘടിപ്പിച്ചത്. 






വികാരി ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ, അസി. വികാരിമാരായ ഫാ. ജോയൽ പണ്ടാരപ്പറമ്പിൽ, ഫാ. ജോസഫ് കദളിയിൽ, ഫാ. ഫ്രാൻസീസ് മാട്ടേൽ, ഫാ. എബ്രാഹം കുഴിമുള്ളിൽ, ഫാ. ബിജു കുന്നക്കാട്ട്, കൈക്കാരന്മാരായ തോമസ് കുന്നയ്ക്കാട്ട്, ജോസ്കുട്ടി കരോട്ടുപുള്ളോലിൽ, പ്രിൻസ് പോർക്കാട്ടിൽ, ടോം പെരുനിലം, ജനറൽ കൺവീനർ അരുൺ താഴ്ത്തുപറമ്പിൽ, ഡോ. റെജി വർഗീസ് മേക്കാടൻ, ചാക്കോച്ചൻ പ്ലാത്തോട്ടം, ജോജി തടിക്കൽ, ജോർജ് മൂഴിയാങ്കൽ, ജോസ് വയമ്പോത്തനാൽ, ഡെന്നീസ് മേക്കാട്ട്, സാബു പ്ലാത്തോട്ടം, ജോൺസൺ ചെറുവള്ളിൽ, പാരീഷ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments