Latest News
Loading...

അരുവിത്തുറ പള്ളിയിൽ തിരുനാളിന് കൊടിയേറി



  പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ അരുവിത്തുറ സെന്റ് ജോർജ്ജ് ഫൊറോന ദൈവാലയത്തിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുന്നാളിന് കൊടിയേറി. വികാരി ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ കൊടിയേറ്റ് കർമ്മം നിർവഹിച്ചു. കൊടിയേറ്റിനു ശേഷം ഫാ. തോമസ് തയ്യിലിന്റെയും ഫാ. മാത്യൂ വെണ്ണായിപ്പിള്ളിലിന്റെയും കാർമികത്വത്തിൽ പുറത്തു നമസ്കാരം നടന്നു. തുടർന്ന്  ഇടവക ജനങ്ങളും തൊട്ടടുത്ത ഇടവകകളിലെ വിശ്വാസ സമൂഹവും ചേർന്ന് വടക്കേക്കര കുരിശുപള്ളിയേല്ക്ക് 101 പൊൻകുരിശുകളുമായി നടത്തിയ നഗരപ്രദക്ഷിണം വിശ്വാസ പ്രഘോഷണത്തിന്റെ വേദിയായി. 









ഏപ്രിൽ 23ന് രാവിലെ 9.30 ന് തിരുസ്വരുപ പ്രതിഷ്ഠ. 10 ന് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് സുറിയാനി കുർബാനയും ഉച്ചകഴിഞ്ഞ് 4.30 ന് സിറോ മലബാർ സഭ കൂരിയാ മെത്രാൻ മാർ സെബാസ്റ്റ്യൻ വാണിയപ്പുരക്കൽ വി.കുർബാനയും അർപ്പിക്കും. 6 ന് തിരുന്നാൾ പ്രദക്ഷിണം. 
പ്രധാന തിരുനാൾ ദിനമായ 24 ന് രാവിലെ 8ന് ഇടുക്കി രൂപതാധ്യക്ഷൻ മാർ ജോൺ നെല്ലിക്കുന്നേൽ വിശുദ്ധ കുർബാന അർപ്പിക്കും. 10.30 ന് സീറോ മലബാർ ആർച്ച് ബിഷപ്പ് എമിരിറ്റസ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മുഖ്യകാർമികത്വത്തിൽ തിരുനാൾ റാസ. തുടർന്ന് വിശുദ്ധ ഗീവർഗീസ് സഹദായുടെയും മറ്റ് വിശുദ്ധരുടെയും തിരുസ്വരൂപങ്ങൾ വഹിച്ചു കൊണ്ടുള്ള പ്രസിദ്ധമായ പകൽ പ്രദക്ഷിണം. 
ഏപ്രിൽ 25 ന് ഇടവകക്കാരുടെ തിരുന്നാൾ. വൈകുന്നേരം 7 ന് തിരുസ്വരുപ പുനപ്രതിഷ്ഠ. 24നും 25നും രാവിലെ 5.30 നും 6.45 നും 8 നും 9.15നും 10.30നും 12 നും 1.30 നും 2.45 നും 4 നും 5.30നും വിശുദ്ധ കുർബാന, നൊവേന. 





ഏപ്രിൽ 26 മുതൽ 30 വരെ രാവിലെ 5.30 നും 6.30നും 7.30 നും വൈകുന്നേരം 7 നും വിശുദ്ധ കുർബാന, നൊവേന. എട്ടാമിടമായ മെയ് ഒന്നിന് രാവിലെ 5.30, 6.45, 8, 10.30, 12, 1.30, 2.45, 4, 5.15, 6.30 എന്നീ സമയങ്ങളിൽ വിശുദ്ധ കുർബാന നൊവേന. മെയ് 2 മരിച്ചവരുടെ ഓർമ്മ ദിനം. രാവിലെ 5.30 നും 6.30 നും 8 നും 10.30നും 4 നും വിശുദ്ധ കുർബാന.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments