അരുവിത്തുറ വിശുദ്ധ ഗീവർഗീസ് സഹദായുടെ അനുഗ്രഹം തേടി വിശ്വാസ സാഗരം. പ്രധാന തിരുന്നാൾ ദിവസമായിരുന്ന രാവിലെ മുതൽ പള്ളിയും പരിസരവും വിശ്വാസികളെ കൊണ്ട് നിറഞ്ഞുകവിഞ്ഞു. ആയിരക്കണക്കിനാളുകളാണ് വല്യച്ചന്റെ അനുഗ്രഹം തേടിയെത്തിയത്.
രാവിലെ 8ന് ഇടുക്കി രൂപതാധ്യക്ഷൻ മാർ ജോൺ നെല്ലിക്കുന്നേൽ വിശുദ്ധ കുർബാന അർപ്പിച്ചു. തുടർന്ന് സീറോ മലബാർ ആർച്ച് ബിഷപ്പ് എമിരിറ്റസ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മുഖ്യകാർമികത്വത്തിൽ തിരുനാൾ റാസ അർപ്പിച്ച് സന്ദേശം നൽകി.
റാസയ്ക്കു ശേഷം ഭക്തിയാധരവൂർവ്വവും വിശ്വാസ നിർഭരവുമായി നടന്ന പകൽ പ്രദക്ഷിണത്തിൽ ആയിരങ്ങളാണ് പ്രാർത്ഥനാ മഞ്ചരികളുമായി പങ്ക് ചേർന്നത്. മുത്തുക്കുടകളും ആലവെട്ടവും വെഞ്ചാമരവും വാദ്യമേളങ്ങളും പള്ളിമണിനാദങ്ങളും പ്രദക്ഷിണത്തിന് അകമ്പടിയേകി.
ഏപ്രിൽ 25 ന് ഇടവകക്കാരുടെ തിരുന്നാൾ. രാവിലെ 5.30 നും 6.45 നും 8 നും 9.15നും 10.30നും 12 നും 1.30 നും 2.45 നും 4 നും 5.30നും വിശുദ്ധ കുർബാന, നൊവേന. വൈകുന്നേരം 7 ന് തിരുസ്വരുപ പുനപ്രതിഷ്ഠ.
ഏപ്രിൽ 26 മുതൽ 30 വരെ രാവിലെ 5.30 നും 6.30നും 7.30 നും വൈകുന്നേരം 7 നും വിശുദ്ധ കുർബാന, നൊവേന. എട്ടാമിടമായ മെയ് ഒന്നിന് രാവിലെ 5.30, 6.45, 8, 10.30, 12, 1.30, 2.45, 4, 5.15, 6.30 എന്നീ സമയങ്ങളിൽ വിശുദ്ധ കുർബാന നൊവേന. മെയ് 2 മരിച്ചവരുടെ ഓർമ്മ ദിനം. രാവിലെ 5.30 നും 6.30 നും 8 നും 10.30നും 4 നും വിശുദ്ധ കുർബാന.
നാട്ടിലെ തിരുനാളുകളുടെ സമാപന തിരുനാളുകളായിട്ടാണ് അരുവിത്തുറ തിരുനാൾ അറിയപ്പെടുന്നത്. വേനൽ കാലം അവസാനിക്കുന്നതിനു മുൻപ് ഉള്ള മേടത്തിൽ മഴയുടെ സമയത്താണ് അരുവിത്തുറ തിരുനാൾ (ഏപ്രിൽ 23, 24, 25 മേടം 10, 11, 12 ). ലോകമ്പൊടുമുള്ള ക്രിസ്താനികൾ വല്യച്ചൻ്റ ദിനമായി ആചരിക്കുന്ന ഏപ്രിൽ 24 ഉം എല്ലാ ശുഭകാര്യങ്ങളും നടത്താൻ മലയാളികൾ കണക്കാക്കുന്ന ദിവസമായ മേടം പത്തും അരുവിത്തുറ തിരുനാളിൽ ഒന്നിക്കുന്നത് ഒരു യാദൃച്ഛികമായി മാറുന്നു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments