Latest News
Loading...

പൊതു ഗതാഗതം ഇല്ലാതാക്കിയത് വോട്ടിംഗ് ശതമാനം കുറയ്ക്കാനോ?




ഇന്ന് നടന്ന പൊതു തെരഞ്ഞെടുപ്പില്‍ പൂഞ്ഞാര്‍ -അടിവാരം റൂട്ടില്‍ യാത്രാ സൗകര്യത്തിനായി ഒരു ബസ് പോലും സര്‍വീസ് നടത്തിയില്ല. യാത്രാ  സൗകര്യങ്ങള്‍ ഇല്ലാതെ സാധാരണജനം എങ്ങനെ പോളിംഗ് ബൂത്തില്‍ എത്തി വോട്ട് ചെയ്യുമെന്ന് നാട്ടുകാര്‍  ചോദിച്ചു. ഏകദേശം പതിനേഴ് ട്രിപ്പുകളാണ്  മുടങ്ങിയത്.  അടിവാരം  പാലാ റൂട്ടിലോടുന്ന എല്ലാ പ്രൈവറ്റ്  ബസ്സുകളും അധികാരികള്‍ ഇലക്ഷന്‍ ഡ്യൂട്ടിക്കായി തിരഞ്ഞെടുത്തതാണ് തിരിച്ചടിയായത്. 





സാധാരണയായി കെഎസ്ആര്‍ടിസി നടത്തിയിരുന്ന ട്രിപ്പുകളും ഇന്ന് നടത്തിയില്ല. പൊതുഗതാഗതം നിഷേധിച്ചത് വഴി അനേകം. വോട്ടര്‍മാര്‍ക്ക് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തനായില്ല.  സാധാരണ ജനങ്ങള്‍ക്ക് ഓട്ടോറിക്ഷകളെ ആശ്രയിച്ച് ബൂത്തിലെത്തേണ്ട അവസ്ഥയുമുണ്ടായി. ഉത്സവമാകേണ്ട തെരഞ്ഞെടുപ്പുകള്‍ ബന്ദായി മാറിയ പ്രതീതിയാണ് ഈ മേഖലയില്‍ ഉണ്ടായത്. പെരിങ്ങുളം അടിവാരം ഭാഗങ്ങളില്‍ വോട്ടര്‍മാരോട് കാണിച്ച അധികാരികളുടെ ഈ വോട്ട്  നിഷേധത്തെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഗൗരവത്തോടെ കണ്ട് നടപടികള്‍ സ്വീകരിക്കണമെന്നാണ് ആവശ്യമുയരുന്നത്. 





ഒരേ റൂട്ടിലോടുന്ന ബസുകള്‍ തന്നെ ഇലക്ഷന്‍ ഡ്യൂട്ടിക്കായി തിരഞ്ഞെടുക്കുന്നത് സാധാരണ ജനത്തെ ബുദ്ധിമുട്ടിലാക്കുന്നതിനു വേണ്ടി മാത്രമാണെന്നും അധികാരികളുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയെ കുറിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സമഗ്ര അന്വേഷണം നടത്തണമെന്നും ചൈതന്യ സ്വാശ്രയ സംഘം ഭാരവാഹികളായ ജോണി ചാമക്കാലായില്‍ , സാജു മുതിരേ ന്തിയ്ക്കല്‍, ടോമി അമ്പഴത്തുങ്കല്‍, അലോഷ്യസ് അബ്രാഹം ,ജിസോയി ഏര്‍ത്തേല്‍ എന്നിവര്‍ ആവശ്യപ്പെട്ടു. 

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments