വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച അംഗന്‍വാടി അധ്യാപിക ആശാലതയുടെ ഭൗതികശരീരം അങ്കണവാടിയില്‍ പൊതുദര്‍ശനത്തിന് വച്ചു. പാലാ നഗരസഭ 20-ാം വാര്‍ഡ് ടൗണ്‍ അങ്കണവാടി ടീച്ചര്‍ ആയിരുന്നു ആശ. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിഎല്‍ഓ ആയി പ്രവര്‍ത്തിക്കുന്നതിന് ഇടയിലാണ് അപകടം സംഭവിച്ചത്. പാലാ കണ്ണാടിയുറുമ്പ് സ്വദേശിനിയാണ് ആശ.
റോഡ് മുറിച്ചു കടക്കുന്നതിനിടെ കാര്‍ ഇടിച്ചു ഗുരുതരമായി പരിക്കേറ്റ് ആണ് ആശാലത മരിച്ചത്. ശനിയാഴ്ച ഡ്യൂട്ടിക്കിടയിലാണ് അപകടം ഉണ്ടായത്. പാലാ മൂന്നാനി ഭാഗത്ത് വെച്ചായിരുന്നു അപകടം. പരിക്കേറ്റ ആശയെ പാലാ ജനറല്‍ ആശുപത്രിയിലും തുടര്‍ന്ന് മാര്‍ ശ്ലീവ മെഡിസിറ്റിയിലും പ്രവേശിപ്പിച്ചിരുന്നു.
ജോസ് കെ മാണി എംപി, നഗരസഭ ചെയര്‍മാന്‍ ഷാജു വി.തുരതന്‍, അംഗന്‍വാടി കുട്ടികളുടെ മാതാപിതാക്കള്‍, സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍, അങ്കണവാടി അസോസിയേഷന്‍ പ്രവര്‍ത്തകര്‍ എന്നിവരും നാട്ടുകാരും എന്നിവരും അന്ത്യാഞ്ജലി അര്‍പ്പിച്ചു. വൈകിട്ട് 3:00 മണിക്ക് വീട്ടുവളപ്പില്‍ സംസ്‌കാരം നടക്കും.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments