Latest News
Loading...

ഈരാറിൽ ആവേശം വാനോളം ഉയർത്തി ഡോ.ടി എം തോമസ് ഐസക്ക്




ഈരാറ്റുപേട്ട : ഈരാറിന്റെ സംഗമ ഭൂമിയായ ഈരാറ്റുപേട്ടയിൽ ആവേശം വാനോളം ഉയർത്തി എൽഡിഎഫ് സ്ഥാനാർഥി ഡോ.ടി എം തോമസ് ഐസക്കിന്റെ പര്യടനം. രാത്രിയായിട്ടും സ്ഥാനാർഥിയെ സ്വീകരിക്കുവാൻ വലിയ ജനക്കൂട്ടമാണ് കാത്തിരുന്നത്. ഈരാറ്റുപേട്ട നഗരസഭയിലെ കടുവാമുഴിയിൽ നിന്നും ആരംഭിച്ച പര്യടനം വിവിധ പ്രദേശങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം ചേന്നാട് കവലയിൽ സമാപിച്ചു.  നൂറുകണക്കിന് വാഹനങ്ങളുടെ  അകമ്പടിയോടെയാണ് സ്ഥാനാർഥി ഓരോ സ്വീകരണ കേന്ദ്രത്തിമെത്തിയത്. 

 



അക്ഷരർഥത്തിൽ ഈരാറ്റുപേട്ട നഗരത്തെ ഇളകി മറിച്ചാണ് റോഡ് ഷോയിൽ ആയിരകണക്കിന് പ്രവർത്തകർ പങ്കെടുത്തത്. കണ്ടു നിന്നവരെ പോലും ചുവട് വെപ്പിച്ച ഡിജെയിൽ നേതാക്കളും പ്രവർത്തകരുമെല്ലും ആടി പാടി ആഘോഷിച്ചു. 






വിവിധ കേന്ദ്രങ്ങളിൽ സ്ഥാനാർഥിയ്ക്കൊപ്പം അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ, സിപിഐഎം മുതിർന്ന നേതാവ് കെ ജെ തോമസ്, ജില്ലാ സെക്രട്ടറി എ വി റസ്സൽ, എൽ ഡി എഫ് നേതാക്കളായ ടി ആർ രഘുനാഥ്‌, രമ മോഹൻ, കെ രാജേഷ്, കുര്യാക്കോസ് ജോസഫ്, പി ആർ ഫൈസൽ, എം ജി ശേഖരൻ, ഇ മുജീബ്,റഫീഖ് പട്ടരുപ്പറമ്പിൽ, അക്ബർ നൗഷാദ്, പി പി നൗഷാദ് എന്നിവർ പങ്കെടുത്തു.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments