തിരക്കേറിയ ഔദ്യോഗിക ജീവിതത്തിലും കലയെ മാറോടു ചേർത്ത് പിടിക്കുന്ന സന്തോഷ് ജേക്കബ് നാടൻ തനിമ വിടാത്ത "കൺകളിൽ പൊൻകണി" എന്ന വിഷു പാട്ടുമായെത്തി.. തിരുവനന്തപുരം ഗവ. സെക്രട്ടറിയേറ്റിൽ ജോയിന്റ് സെക്രട്ടറിയും ഇപ്പോൾ കേരള സാമൂഹ്യ സുരക്ഷ മിഷനിൽ അസിസ്റ്റന്റ് ഡയറക്ടറായും ജോലി ചെയ്യുന്ന മേലുകാവ് ചെത്തിമറ്റത്തിൽ സന്തോഷ് ജേക്കബ് ആണ് ജോലിക്കൊപ്പം കലയും ഒന്നിച്ചുകൊണ്ടുപോകുന്നത്. ഇതിനോടകം 20 ഓളം ഗാനങ്ങൾ ചെത്തിമറ്റം ഓഡിയോസിന് വേണ്ടി രചിച്ചു പുറത്തിറക്കിയിട്ടുണ്ട്.
ഗാനരചന മാത്രമല്ല കഥ, കവിത, നാടക, ചിത്ര രചനകൾക്ക് പുറമെ നല്ലൊരു കരകൗശലവിദഗ്ധൻ കൂടിയാണ് ഇദ്ദേഹം. ചിരട്ടയിലും തടിയിലും തീർക്കുന്ന ശില്പങ്ങൾ ആരുടേയും ശ്രദ്ധ ആകർഷിക്കുന്ന തരത്തിലുള്ളവയാണ്. സംസ്ഥാന സർക്കാർ ആവിഷ്കരിച്ചു നടപ്പിലാക്കുന്ന ഓർമ്മതോണി എന്ന പ്രോജെക്ടിനു വേണ്ടി ലോഗോ വരച്ചു നൽകിയത് ഇദ്ദേഹമാണ്. കരാട്ടേയിലും കളരിയിലും പയറ്റിതെളിഞ്ഞ ആത്മവിശ്വാസവും ഈശ്വര വിശ്വാസവും ലാളിത്യവും കൈമുതലാക്കിയാണ് ആണ് കലാ ജീവിതത്തിലും ഔദ്യോഗിക മണ്ഡലങ്ങളിലും സന്തോഷ് തിളങ്ങുന്നത്.
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയിൽ ട്രഷറർ ആയിരിക്കെ രണ്ട് തവണ ഗുഡ് സർവീസ് എൻട്രി നേടുകയുണ്ടായി.
എത്ര തിരക്കേറിയ ജീവിതമാണ് എങ്കിലും തങ്ങൾക്ക് ലഭിച്ചിട്ടുള്ള കഴിവുകൾ സമൂഹത്തിനു പ്രയോജനപ്പെടുന്ന രീതിയിൽ വിനിയോഗിക്കണമെന്ന സന്ദേശമാണ് തന്റെ ഉദ്യമങ്ങൾ കൊണ്ട് ഉദ്ദേശിക്കുന്നത് എന്നും യുവജനങ്ങളുടെ നല്ല ഭാവിക്ക് വേണ്ടത് ഭാവനാ പൂർണ്ണമായി തങ്ങളിലുള്ള നല്ല കഴിവുകളെ പുറത്തെടുക്കലാണെന്നും അദ്ദേഹം പറയുന്നു. അതിന്റെ ഭാഗമായാണ് തന്റെ കലാപ്രവർത്തനങ്ങൾ.
ഇത്തവണ പുറത്തിറക്കിയിട്ടുള്ള വിഷു ഗാനത്തിന്റെ പ്രത്യേകത ഈ ഗാനത്തിന്റെ അണിയറയിൽ പ്രവർത്തിച്ചവരെല്ലാം അടുത്ത സുഹൃത്തുക്കൾ ആണെന്നതാണ്. സന്തോഷിന്റെ വരികൾക്ക് അർത്ഥവത്തായ ഈണം നൽകി ഭാവ സാന്ദ്രമായി ആലപിച്ച ശ്രീ. സുജിത് കൃഷ്ണൻ തൊടുപുഴ,അഭിനേതാക്കളായ ശ്രീ. അനിൽ മേലുകാവ്, മകൾ ഇന അനിൽ, മാസ്റ്റർ രോഹിത്, എഡിറ്റിംഗ് ശ്രീ ജിജു ജോൺ ഇടുക്കി,DOP &ഡയറക്ടർ ശ്രീ. അജിത് കളർ റിങ്സ്,അസോ. ഡയറക്ടർ ശ്രീ. വിനിൽ കാക്കനാട്, പ്രൊഡ്യൂസർ ശ്രീ. സെബാസ്റ്റ്യൻ ചെത്തിമറ്റം എന്നിവരാണ് പാട്ടിന്റെ വിജയ ശിൽപ്പികൾ.
You tubil 'Chethimattom Audios ' ചാനലിൽ ഈ ഗാനം എല്ലാവർക്കും ആസ്വദിക്കാവുന്നതാണ്.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments