Latest News
Loading...

പൂഞ്ഞാർ സെൻ്റ് ആൻ്റണീസിൽ നിന്ന് 101 കുട്ടിപ്പോലീസുകാർ




പൂഞ്ഞാർ : പോളിംഗ് ദിവസം ബൂത്തുകളിൽ എത്തുന്ന പ്രായാധിക്യമുള്ളവരെയും അംഗപരിമിതരായ ആളുകളെയും ശാരീരിക ബുദ്ധിമുട്ട് അനുഭവിക്കുന്നവരെയും സഹായിക്കുവാനായി ഈ ഇലക്ഷനിൽ സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകൾ സന്നദ്ധ പ്രവർത്തകരായി സേവനം ചെയ്യുന്നുണ്ട്. കോട്ടയം ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടിപ്പോലീസുകാർ സേവന സന്നദ്ധരായി എത്തിയിരിക്കുന്നത് പൂഞ്ഞാർ സെൻ്റ് ആൻ്റണീസ് ഹയർ സെക്കൻ്ററി സ്കൂളിൽ നിന്നാണ്. 



101 എസ്.പി.സി. കേഡറ്റുകളാണ് സെൻ്റ് ആൻ്റണീസ് സ്കൂളിൽനിന്ന് വോളണ്ടിയർ ഡ്യൂട്ടിക്കായി വിവിധ ബൂത്തുകളിൽ എത്തുന്നത്. ഇതിൽ 58പേർ പെൺകുട്ടികളുമാണ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയയിൽ പങ്കാളികളാകാൻ അവസരം ലഭിച്ചതിൻ്റെ ആവേശത്തിലാണ് പൂഞ്ഞാർ സെൻ്റ് ആൻ്റണീസിലെ ഈ കൊച്ചുമിടുക്കർ.





.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments