Latest News
Loading...

പാട്ടുപാടിയും നൃത്തം വച്ചും യുവജന സംഗീത സന്ധ്യ


ഫ്രാൻസിസ് ജോർജിന്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം യുഡിഎഫ് യുവജന വിദ്യാർത്ഥി സംഘടനകൾ ചേർന്ന് പാലായിൽ സംഘടിപ്പിച്ച യുവജനങ്ങൾക്ക് ആവേശമായി. പാട്ടും അനുബന്ധ സംഗീത ഉപകരണങ്ങളും യുഡിഎഫ് നേതാക്കളും പ്രവർത്തകരും കൈകാര്യം ചെയ്ത സംഗീതസംഖ്യയുടെ ആരംഭം തന്നെ വളരെ വ്യത്യസ്തമായിരുന്നു. എസ്എഫ്ഐയുടെ മൃഗീയ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട സിദ്ധാർത്ഥിന് അനുസ്മരിച്ചകെപിസിസി മെമ്പർ നിശാ സോമൻ രചിച്ച കവിത അവർ തന്നെ ആലപിച്ചുകൊണ്ടാണ് സംഗീത സായാഹ്നം ആരംഭിച്ചത്. 

 


പിന്നീട് അപുവും മക്കളായ ജോസഫും, ജോർജ്ജും യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ അബിൻ വർക്കിയും മൈക്ക് എടുത്തതോടെ യുവജനങ്ങൾ ഉത്സാഹത്തിമിർപ്പിലായി. തുടർന്ന് വേദിയിൽ നിന്ന് റോക്കും റാപ്പും ഹിപ്പ് ഹോപ്പും, ക്ലാസിക്കൽ മലയാളം തമിഴ് ഗാനങ്ങളുടെ റീമിക്സുമെല്ലാമായി സംഗീത സന്ധ്യ വെടിക്കെട്ട് പോലെ കത്തി കയറുകയായിരുന്നു. 






യൂത്ത് കോൺഗ്രസ് പാലാ നിയോജക മണ്ഡലം പ്രസിഡൻറ് ആൽബിൻ ഇടമനശ്ശേരിയുടെ അധ്യക്ഷതയിൽ സംഘടിപ്പിച്ച ചടങ്ങുകൾ കെപിസിസി വൈസ് പ്രസിഡൻറ് വി ടി ബൽറാം ഉദ്ഘാടനം ചെയ്തു ആശംസയുമായി. ചടങ്ങിന് ആശംസകളുമായി കോട്ടയം ഡിസിസി ഉപാധ്യക്ഷൻ ചിന്റു കുര്യൻ, യൂത്ത് കോൺഗ്രസ് കോട്ടയം ജില്ലാ അധ്യക്ഷൻ ഗൗരി ശങ്കർ, കെഎസ്‌യു കോട്ടയം ജില്ലാ അധ്യക്ഷൻ നൈസാം, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നിബു ഷൗക്കത്ത് എന്നിവർ വേദിയിൽ എത്തി.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments