Latest News
Loading...

മുഖ്യമന്ത്രിയുടെ പരാമർശത്തിൽ യൂത്ത് ലീഗ് പ്രതിഷേധം




ഈരാറ്റുപേട്ടയിലെ യുവാക്കൾ തെമ്മാടികൾ ആണെന്ന് തരത്തിൽ മുഖ്യമന്ത്രി നടത്തിയ പരാമർശത്തിൽ പ്രതിഷേധിച്ച് ഈരാറ്റുപേട്ടയിൽ യൂത്ത് ലീഗ് പ്രതിഷേധ പ്രകടനം നടത്തി. യൂത്ത് ലീഗ് ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു ടൗണിൽ പ്രകടനം നടന്നത്. 


ഇടതു സർക്കാർ ഈരാറ്റുപേട്ടയെ തുടർച്ചയായി അധിക്ഷേപിക്കുകയാണെന്ന് യൂത്ത് ലീഗ് കുറ്റപ്പെടുത്തി. യൂത്ത് ലീഗ് ജില്ലാ പ്രസിഡൻറ് അഡ്വക്കേറ്റ് വി. പി നാസർ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു. ഈരാറ്റുപേട്ട ലീഗ് ഹൗസിൽ നിന്നും ആരംഭിച്ച പ്രകടനം ടൗൺ കടുവാമൂടിയിലെത്തി തിരികെ സെൻട്രൽ ജംഗ്ഷനിൽ സമാപിച്ചു. നിരവധി പ്രവർത്തകർ മാർച്ചിൽ പങ്കെടുത്തു. 







 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments