പാലാ:പൂക്കോട് വൈറ്റിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർഥ് ന്റെ മരണത്തിൽ പ്രതിഷേധിച്ചും,സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടും യൂത്ത് കോൺഗ്രസ് പാലാ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലാ ടൗണിൽ പന്തം കൊളുത്തി പ്രകടനം നടത്തി.
യൂത്ത് കോൺഗ്രസ് പാലാ നിയോജകമണ്ഡലം പ്രസിഡന്റ് ആൽവിൻ അലക്സ് ഇടമനശ്ശേരിൽ അധ്യക്ഷത വഹിച്ചു.യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സുബിൻ മാത്യു പ്രതിഷേധ യോഗം ഉത്ഘാടനം ചെയ്തു.സിദ്ധാർഥിന്റെ മരണം SFI ക്രിമിനലുകളുടെ ക്രൂര അഴിഞ്ഞാട്ടത്തിന്റെ ഏറ്റവും ഒടുവിലത്തെ അധ്യായം ആണെന്ന് അദ്ദേഹം പറഞ്ഞു.
യൂത്ത് കോൺഗ്രസ് പാലാ നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് ടോണി ചക്കാല,യൂത്ത് കോൺഗ്രസ് നേതാക്കളായ ആന്റോച്ചൻ ജെയിംസ്,റോബി ഊടുപുഴ,ജേക്കബ് അൽഫോൻസാ ദാസ്, അജയ് നെടുംപാറയിൽ,അഭിജിത് ആർ പനമറ്റം,മാനുവേൽ ബെന്നി,ആനന്ദ് ജോസഫ്,കിരൺ മാത്യു, സ്റ്റാൻലി മാണി,അക്ഷയ് ആർ നായർ,ബിബിൻ മറ്റപ്പള്ളി,ജോബിഷ് ജോഷി,ഗോകുൽ ജഗനിവാസ്,മെൽവിൻ ജോസ്,എബിൻ ടി ഷാജി,അഗസ്റ്റിൻ ബേബി,അരുൺ അപ്പു ജോസ്,ജസ്റ്റിൻ ജോർജ് കോൺഗ്രസ് നേതാക്കളായ തോമസ്കുട്ടി നെച്ചിക്കാടൻ,ആർ മനോജ് ,ഉണ്ണികൃഷ്ണൻ,കെ.എസ്.യു നേതാക്കളായ നിബിൻ ജോസ്,അർജുൻ സാബു,അമൽ ജോസ് തുടങ്ങിയവർ പ്രസംഗിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments