Latest News
Loading...

വാകക്കാട് ചെക്ക് ഡാം സന്ദർശിച്ചു



ലോകജലദിനത്തോടനുബന്ധിച്ച് വാകക്കാട് സെൻറ് അൽഫോൻസ ഹൈസ്കൂളിന്റെ നേതൃത്വത്തിൽ മീനച്ചിലാറിൽ മൂന്നിലവ് വാകക്കാട് ചെക്ക് ഡാമിൽ കുട്ടികൾ സന്ദർശിക്കുകയും വെള്ളവും ശുചിത്വപ്രതിസന്ധികളും പരിഹരിക്കുന്നതിനുള്ള വിവിധ മാർഗങ്ങളെക്കുറിച്ച് സംവാദം നടത്തുകയും ചെയ്തു. 2024ലെ ലോക ജലദിന പ്രമേയമായ സമാധാനത്തിനായി ജലം പ്രയോജനപ്പെടുത്തുക എന്നതിനെ അടിസ്ഥാനപ്പെടുത്തി അമൂല്യമായ ജലം പാഴാക്കാതെ സമാധാനപരമായി എല്ലാവർക്കും പ്രയോജനപ്പെടുത്തുന്നതിന് വേണ്ടി നമ്മുക്ക് എന്തെല്ലാം കാര്യങ്ങൾ ചെയ്യാൻ സാധിക്കും എന്നുള്ളതിനെ കുറിച്ച് കുട്ടികൾ ചർച്ച നടത്തുകയും ചെയ്തു.
കുടിവെള്ളത്തിൻ്റെ പ്രാധാന്യം ഉയർത്തിക്കാട്ടുന്നതിനായി എല്ലാ വർഷവും മാർച്ച് 22 ന് ലോക ജലദിനം ആചരിക്കുന്നു. 




ജലവിഭവ വികസനത്തിൻ്റെ പ്രാധാന്യവും സാമ്പത്തിക ഉൽപാദനക്ഷമതയ്ക്കും സാമൂഹിക ക്ഷേമത്തിനും അതിൻ്റെ സംഭാവനകളും തിരിച്ചറിയുന്നതിനും
വിവിധ പ്രദേശങ്ങൾ നേരിടുന്ന ജലദൗർലഭ്യവും ജലമലിനീകരണവും സംബന്ധിച്ച അവബോധം വളർത്തുന്നതിനും പ്രചരിപ്പിക്കുന്നതിനും
ജലസംരക്ഷണവും ശുദ്ധജല സ്രോതസ്സുകളുടെ സുസ്ഥിര പരിപാലനവും പ്രോത്സാഹിപ്പിക്കുന്നതിനും ലോക ജലദിനം ഊന്നൽ നൽകുന്നു. 




ജലദിനത്തോടനുബന്ധിച്ച് കുട്ടികൾ മീനച്ചിൽ നദീതടത്തിൽ നിന്ന് ജലസംരക്ഷണ പ്രതിജ്ഞ എടുത്തു. പരിപാടികൾക്ക് ഹെഡ്മിസ്ട്രസ് സി. റ്റെസ്സ്, നേച്ചർ ക്ലബ്ല് കോർഡിനേറ്റർ സോയ തോമസ്, പ്രോഗ്രാം കൺവീനർ ജോസഫ് കെ വി, അൽഫോൻസാ ബിനു, കീർത്തി ജയ്മോൻ, ശ്രീരാം അനുരാഗ്, ജുബിൻ, അഭിയാം എന്നിവർ പരിപാടികൾക്ക് നേതൃത്വം നല്കി.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments