അമ്പാറനിരപ്പേൽ ഗ്രാമത്തിലെ അക്ഷര മുത്തശ്ശിയായ സെന്റ്. ജോൺസ് എൽ പി സ്കൂളിന്റെ 107 ആമത് വാർഷികാഘോഷം "ലെഗേര-2024" അതിമനോഹരമായി ആഘോഷിച്ചു.സ്കൂൾ മാനേജർ റവ. ഫാ ജോർജ് കിഴക്കേഅരഞ്ഞാണിയിലിന്റെ അധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന സമ്മേളനം പാലാ രൂപത കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ സെക്രട്ടറി റവ. ഫാ. ജോർജ് പുല്ലുകാലായിൽ വാർഷികാഘോഷത്തിന്റെ പേര് വെളിപ്പെടുത്തി ഉദ്ഘാടനം ചെയ്തു.
തിടനാട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. വിജി ജോർജ് മുഖ്യപ്രഭാഷണവും മുൻ മാനേജർ റവ. ഫാ. ജോസഫ് മുണ്ടയ്ക്കൽ അനുഗ്രഹപ്രഭാഷണവും നിർവഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രെസ് സി. മേരി സെബാസ്റ്റ്യൻ ആണ് സ്വാഗതം ആശംസിച്ചത്. വാർഡ് മെമ്പർമാരായ ശ്രീ. സ്‌കറിയാച്ചൻ പൊട്ടനാനിയിൽ, ശ്രീമതി.ഓമന രമേശ്, ശ്രീമതി. പ്രിയ ഷിജു, പി. ടി. എ പ്രസിഡന്റ് ശ്രീ. ബിനു വെട്ടുവയലിൽ, വൈസ് പ്രസിഡന്റ് ശ്രീ. ജോബിൻ പുളിമൂട്ടിൽ, അധ്യാപക പ്രതിനിധി ശ്രീ. മാനുവൽ ടോമി എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.
സ്കൂളിലെ ഒരു വർഷത്തെ പ്രവർത്തനങ്ങൾ ഡിജിറ്റൽ റിപ്പോർട്ട് ആയി അവതരിപ്പിച്ചത് ശ്രദ്ധേയമായി. ഉദ്ഘാടന ചടങ്ങിനെ തുടർന്ന് കുട്ടികളുടെയും അദ്ധ്യാപകരുടെയും വിവിധങ്ങളായ കലാപരിപാടികൾ നടത്തപ്പെട്ടു. 8 മണിയോടെ വാർഷികാഘോഷം സമാപിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments