Latest News
Loading...

പാലാ സെൻ്റ് തോമസ് കോളേജ് അലുംനി അസോസിയേഷൻ വാർഷിക പൊതുയോഗവും അവാർഡ് സമർപ്പണവും



പാലാ സെൻ്റ് തോമസ് കോളേജ് അലുംനി അസോസിയേഷൻ വാർഷിക പൊതുയോഗവും അവാർഡ് സമർപ്പണവും കോളേജിലെ സെൻ്റ്. ജോസഫ് ഹാളിൽ വച്ച് നടന്നു. പ്രസിദ്ധ  ചലച്ചിത്ര സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്ററാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്. ഗുരു പരമ്പരകളുടെ പുണ്യമാണ് തന്നെ സംഗീതരംഗത്ത് ഏഴ് പതിറ്റാണ്ടായി നിലനിർത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഗുരുക്കന്മാർക്കും ശിഷ്യന്മാർക്കും പേരുകേട്ട സെൻ്റ് തോമസ് കോളേജിൽ വരാനായത്  ഒരു പുണ്യമാണ് എന്നും അദ്ദേഹം പറഞ്ഞു. 



യോഗത്തിൽ മോൺ ജോസഫ് കുരീത്തടം അവാർഡ് മികച്ച ' സംരംഭകനായ ബ്രില്യൻ്റ് സ്റ്റഡി സെൻ്റർ മാനേജിംഗ് ഡയറക്ടർ ശ്രീ സെബാസ്റ്റ്യൻ ജോർജ് വിദ്യാധരൻ മാസ്റ്ററിൽ നിന്ന് ഏറ്റുവാങ്ങി. അഗസ്റ്റിൻ തോമസ് കുന്നത്തേടം ട്രസ്റ്റ് ഏർപ്പെടുത്തിയ മോൺ ഇമ്മാനുവേൽ മേച്ചേരിക്കുന്നേൽ അവാർഡ് മുൻ അലുംനി പ്രസിഡൻ്റും  താലൂക്ക് ഹോസ്പിറ്റൽ മുൻ സൂപ്രണ്ടുമായിരുന്ന ഡോ. മുരളീധരൻ നായർക്ക് കോളേജ് മാനേജർ മോൺ. റവ ഡോ. ജോസഫ് തടത്തിൽ സമ്മാനിച്ചു. പ്രശസ്ത ചിന്തകനും പണ്ഡിതനുമായ റവ.ഡോ. കെ.എംജോർജ് ജോർജ് ജോസഫ് കൊട്ടുകാപ്പള്ളി അനുസ്മരണ പ്രഭാഷണം നടത്തി. 




മുൻസിപ്പൽ ചെയർമാനും  പൂർവവിദ്യാർത്ഥിയുമായ ശ്രീ ഷാജു തുരുത്തനെ പ്രിൻസിപ്പൽ പൊന്നാട അണിയിച്ച് ആദരിച്ചു. വൈസ് പ്രിൻസിപ്പൽമാരായ ഡോ. ഡേവിസ് സേവ്യർ, ഡോ.സാൽവിൻ കാപ്പിലിപ്പറമ്പിൽ, ഡോ. സാബു ഡി. മാത്യു, പ്രസിഡൻ്റ് ഡിജോ കാപ്പൻ ട്രഷറർ ഡോ.സോജൻ പുല്ലാട്ട്, പൂഞ്ഞാർ വിജയൻ, നയന തോമസ് അലക്സ് മേനാം പറമ്പിൽ, മുൻസിപ്പൽ കൗൺസിലർ ജിമ്മി ജോസഫ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments