Latest News
Loading...

പിഴകില്‍ 2 കടകളില്‍ മോഷണം



പാലാ തൊടുപുഴ റോഡില്‍ പിഴകിലെ വ്യാപാരസ്ഥാപനങ്ങളില്‍ ഇന്ന് വെളുപ്പിന് മോഷണം നടന്നു.  10 ദിവസങ്ങള്‍ക്കു മുമ്പ് ഇതേ രീതിയില്‍ ശ്രമം നടന്നിരുന്നു. സക്യൂരിറ്റി ക്യാമറകള്‍ ദിശ തിരിച്ചു വെച്ചതിനുശേഷം ആണ് മുന്‍പ് ശ്രമം ഉണ്ടായത് എങ്കിലും മറ്റൊരു ക്യാമറയില്‍ മോഷ്ടാവിന്റെ ചിത്രം പതിഞ്ഞിരുന്നു ഷട്ടറിന്റെ ലോക്ക് തകര്‍ത്തെങ്കിലും ഉള്ളില്‍ കയറാന്‍ കഴിഞ്ഞിരുന്നില്ല. 




ഇന്ന് വെളുപ്പിന് നടന്ന ശ്രമത്തില്‍ മോഷ്ടാവ് അകത്ത് കടക്കുകയായിരുന്നു.  പോളാര്‍ സിറാമിക്‌സ് എന്ന ടൈല്‍ കടയിലും , എം ആര്‍ ഫ്രൂട്ട്‌സ് ആന്‍ഡ് വെജിറ്റബിള്‍സ് എന്ന കടയിലും ആണ് ഇത്തവണ മോഷണം നടന്നിരിക്കുന്നത്. പോലീസ് സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി. 




പിഴകിലെ വ്യാപാരസ്ഥാപനങ്ങള്‍ക്ക് നേരെ  ഇത്തരം മോഷണവും മോഷണ ശ്രമങ്ങളും തുടരത്തുടരെ വരുമ്പോള്‍ പോലീസ് ശക്തമായ അന്വേഷണം നടത്തി പ്രതികളെ എത്രയും വേഗം നിയമത്തിന്റെ മുന്നില്‍ എത്തിക്കാന്‍ ശ്രമം നടത്തണമെന്ന്  പിഴകിലെ വ്യാപാരി വ്യവസായി കൂട്ടായ്മയായ യുണൈറ്റഡ് മര്‍ച്ചന്റ് ചേംബര്‍ ആവശ്യപ്പെട്ടു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments