അമേരിക്കയിലെ ബാള്‍ട്ടിമോറില്‍ കപ്പലിടിച്ച് ഫ്രാന്‍സിസ് സ്‌കോട്ട്കീ പാലം തകര്‍ന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം. പറ്റാപ്സ്‌കോ നദിക്കു മുകളില്‍ 1.6 മൈല്‍ ദൂരത്തില്‍ നാലുവരിയാണ് പാലം. സിനര്‍ജി മറൈന്‍ ഗ്രൂപ്പിന്റെ ചരക്കുകപ്പലായ ഡാലിയാണ് അപകടത്തില്‍ പെട്ടത്. നദിയിലൂടെ സഞ്ചരിക്കുകയായിരുന്ന കപ്പല്‍ പാലത്തിന്റെ തൂണുകളിലൊന്നില്‍ ഇടിക്കുകയായിരുന്നു.
നിരവധി വാഹനങ്ങള്‍ പാലത്തിലൂടെ പോകുമ്പോഴാണ് അപകടമുണ്ടായത്. അപകടത്തെതുടര്‍ന്ന് നിരവധി വാഹനങ്ങള്‍ നദിയിലേക്ക് വീണതായാണ് റിപ്പോര്‍ട്ട്. ഇരുപതോളം പേര്‍ വെള്ളത്തില്‍ വീണതായി ബാള്‍ട്ടിമോര്‍ സിറ്റി ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. കപ്പലിന്റെ മുകളിലേക്കാണു പാലം തകര്‍ന്നുവീണത്.
ജലത്തില്‍ വലിയ അളവില്‍ ഡീസല്‍ കലര്‍ന്നിട്ടുണ്ട്. ഇടിയുടെ ആഘാതത്തില്‍ കപ്പലിന് തീപിടിച്ചു. പാലം തകര്‍ന്നതിനെ തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം തിരിച്ചുവിട്ടു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments