Latest News
Loading...

സയൻസ് സിറ്റിയിൽ റോഡ് ടാറിംഗ് ആരംഭിച്ചു. ഇനി കാത്തിരിപ്പ് ആഴ്ചകൾ മാത്രം മതി



 വിനോദവും വിജ്ഞാനവും നാടിന് സമ്മാനിക്കുന്ന സയൻസ് സിറ്റിയുടെ ആദ്യഘട്ടമായ സയൻസ് സെന്റർ തുറന്ന് നൽകുന്നതിലുണ്ടായിരുന്ന അവസാന കടമ്പയും പിന്നിടുന്നു. സയൻസ് സിറ്റിയ്ക്കുള്ളിലെ റോഡുകൾ ടാറിംഗ് നടത്തിയാലുടൻ സയൻസ് സെന്റർ തുറന്നുനൽകുമെന്നായിരുന്നു തോമസ് ചാഴികാടൻ എംപി അറിയിച്ചിരുന്നത്. കഴിഞ്ഞദിവസം റോഡ് ടാറിംഗ് പ്രവർത്തനങ്ങൾ ആരംഭിച്ചതോടെ വലിയ സാധ്യതകളിലേക്കുള്ള വാതിൽ തുറന്നുകഴിഞ്ഞു.


 രണ്ട് കിലോമീറ്ററോളം വരുന്ന റോഡ് ടാറിംഗ് നടത്തുന്നതിനായി മൂന്നരക്കോടി രൂപ ഇതിനോടകം പൊതുമരാമത്തിന് കൈമാറിക്കഴിഞ്ഞു. പൊതുമരാമത്ത് ഉദ്യോഗസ്ഥർ കഴിഞ്ഞദിവസം സ്ഥലത്തെത്തി അളവെടുപ്പുകൾ പൂർത്തീകരിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചുകഴിഞ്ഞു. ജോസ് കെ. മാണി എംപിയുടെ ശ്രമഫലമായി അനുവദിപ്പിച്ച ദക്ഷിണേന്ത്യയിലെ ആദ്യ സയൻസ് സിറ്റിയുടെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനുള്ള സൗകര്യങ്ങൾ തോമസ് ചാഴികാടന്റെ ശ്രമഫലമായാണ് ഇപ്പോൾ അന്തിമഘട്ടത്തിലെത്തിയിട്ടുള്ളത്.





സയൻസ് സെന്റർ പ്രവർത്തനം ആരംഭിക്കുന്നതിനുള്ള ക്രമീകരണങ്ങളുടെ ഭാഗമായി സയൻസ് സിറ്റിയുടെ പരിസരപ്രദേശങ്ങളുടെ ശുചീകരണം ആഴ്ചകളായി നടക്കുന്നുണ്ട്.
ശുദ്ധജലസൗകര്യവും വൈദ്യുതിയും താമസിയാതെ സയൻസ് സിറ്റിയിൽ ഉറപ്പാക്കും. റോഡിന്റെ വികസനം യാഥാർത്ഥ്യമാകുന്നതിന് പിന്നാലെ സയൻസ് സിറ്റിയിലേക്ക് ആയിരങ്ങൾ ഓരോ ദിവസവും എത്തുമെന്നതിൽ നാട് വലിയ ആഹ്ലാദത്തിലാണ്.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments