രാമപുരം: മണ്ണില്‍ പണിയെടുക്കുന്ന കര്‍ഷകന് പെന്‍ഷന്‍ നല്‍കുന്നതാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നതിനേക്കാള്‍ ആവശ്യമെന്ന് പാലാ രൂപതാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി രാമപുരം സോണിന്റെയും സെന്റ് അഗസ്റ്റിന്‍സ് ഫൊറോന പള്ളിയുടെയും വിവിധ ഭക്തസംഘടനകളുടെയും സംയുക്താഭിമുഖ്യത്തില്‍ നടത്തിയ കാര്‍ഷികോത്സവത്തില്‍ പി.എസ്.ഡബ്ല്യു.എസ്. സോണ്‍ വാര്‍ഷികത്തിലും വനിതാദിനാഘോഷത്തിലും പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പലപ്പോഴും കര്‍ഷകര്‍ക്ക് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ല. ഉല്‍പാദിപ്പിക്കുന്ന ഭക്ഷ്യ വിളകള്‍ക്ക് ന്യായമായ വില പോലും ലഭിക്കാത്ത അവസ്ഥയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാമപുരം ഫൊറോനാപള്ളി വികാരി വെരി. റവ. ഫാ. ബര്‍ക്കുമാന്‍സ് കുന്നുംപുറം ഉദ്ഘാടനം ചെയ്ത കാര്‍ഷികോത്സവത്തില്‍ വിവിധ വിഷയങ്ങളില്‍ സെമിനാറുകള്‍ നടന്നു. ഭക്ഷ്യ വസ്തുക്കളിലെ മായം കലര്‍ത്തല്‍, പ്രശ്‌നങ്ങളും പ്രതിവിധികളും എന്ന വിഷയത്തില്‍ കോട്ടയം ജില്ലാ അഗ്രക്കള്‍ച്ചര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഡെപ്യൂട്ടി ഡയറക്ടര്‍ സിബി തോമസ് കോയിപ്പിള്ളിലും പ്ലാവു കൃഷിയുടെ സാധ്യതകള്‍, ചക്ക സംഭരണവും വിപണനവും എന്ന വിഷയത്തില്‍ തോമസ് കട്ടക്കയവും ക്ലാസുകള്‍ നയിച്ചു.
ഉച്ച കഴിഞ്ഞ് 1.30ന് പി.എസ്.ഡബ്ല്യു.എസ്. സോണ്‍ വാര്‍ഷികവും വനിതാദിനാഘോഷവും നടത്തപ്പെട്ടു. പാലാ രൂപത ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് അദ്ധ്യക്ഷത വഹിച്ച യോഗം ജോസ് കെ. മാണി എം.പി. ഉദ്ഘാടനം ചെയ്തു. കര്‍ഷകര്‍ തങ്ങളുടെ ഉല്‍പന്നങ്ങള്‍ മൂല്യ വര്‍ദ്ധിത ഉല്‍പന്നങ്ങളാക്കി മാറ്റണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മികച്ച സ്വാശ്രയസംഘം, വനിതാ എസ്.എച്ച്.ജി., പുരുഷ എസ്.എച്ച്.ജി., അടുക്കളത്തോട്ടം, സ്റ്റാളുകള്‍, സംരംഭകര്‍, കര്‍ഷകര്‍ എന്നിവരെ ആദരിച്ച മാണി സി. കാപ്പന്‍ എം.എല്‍.എ. കര്‍ഷകര്‍ക്ക് പ്രധാന്യം ലഭിക്കുന്ന നാളുകളാണ് ഇനി വരാന്‍ പോകുന്നതെന്ന് അഭിപ്രായപ്പെട്ടു.
പി.എസ്.ഡബ്ല്യു.എസ്. ഡയറക്ടര്‍ തോമസ് കിഴക്കേല്‍ മുഖ്യ പ്രഭാഷണം നടത്തി. ഡോ. ഫിലോമിന ജോസ് വനിതാദിന സന്ദേശം നല്‍കി. റവ. ഫാ. ബര്‍ക്ക്മാന്‍സ് കുന്നുംപുറം, സോണ്‍ ഡയറക്ടര്‍ ഫാ. ജോണ്‍ മണാങ്കല്‍, ബൈജു ജോണ്‍ പുതിയിടത്തുചാലില്‍, റവ. ഫാ. ഇമ്മാനുവല്‍ കാഞ്ഞിരത്തിങ്കല്‍, ജനറല്‍ കണ്‍വീനര്‍ ബിനു ജോസഫ് മാണിമംഗലം, സോണല്‍ കോ-ഓര്‍ഡിനേറ്റര്‍ ആലീസ് ജോര്‍ജ്ജ്, ജോയി മടിക്കാങ്കല്‍, കെ.കെ. ജോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments