പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി രാമപുരം സോണിന്റെയും സെന്റ് അഗസ്റ്റിന്‍സ് ഫൊറോന പള്ളിയുടെയും വിവിധ ഭക്തസംഘടനകളുടെയും സംയുക്താഭിമുഖ്യത്തില്‍ മാര്‍ച്ച് 10ന് 'രാമപുരം കാര്‍ഷികോത്സവം' എന്ന പേരില്‍ കാര്‍ഷിക വിള പ്രദര്‍ശനവും വിപണനവും നടത്തപ്പെടുന്നു. സെന്റ് അഗസ്റ്റിന്‍സ് ഫൊറാനാപള്ളി പാരീഷ്ഹാളില്‍ വച്ച് ഞായറാഴ്ച രാവിലെ 8 മുതല്‍ വൈകുന്നേരം 5 വരെ നടക്കുന്ന പരിപാടിയില്‍ കാര്‍ഷിക വിള പ്രദര്‍ശന മത്സരം, കാര്‍ഷിക സെമിനാറുകള്‍, കാര്‍ഷികോപകരണ വിപണനവും പ്രദര്‍ശനവും, കാര്‍ഷിക രംഗത്തെ നൂതനാഭിമുഖ്യങ്ങള്‍ പരിചയപ്പെടുത്തല്‍, അലങ്കാര മത്സ്യ പ്രദര്‍ശനം, മികച്ച കര്‍ഷകരെയും സംരംഭകരെയും ആദരിക്കല്‍, ഫുഡ്‌കോര്‍ട്ട്, വിവിധ നാടന്‍ ഭക്ഷ്യ വിഭവങ്ങളുടെ കലാപരിപാടികള്‍ മുതലായവ ഉണ്ടായിരിക്കുന്നതാണ്. പ്രവേശനം സൗജന്യമായിരിക്കും.
ഞായറാഴ്ച രാവിലെ 8ന് രാമപുരം ഫൊറോനാപള്ളി വികാരി വെരി. റവ. ഫാ. ബര്‍ക്കുമാന്‍സ് കുന്നുംപുറം കാര്‍ഷികോത്സവം ഉദ്ഘാടനം ചെയ്യും. ഉച്ച കഴിഞ്ഞ് 1.30ന് PSWS സോണ്‍ വാര്‍ഷികവും വനിതാദിനവും നടത്തപ്പെടുന്നു. പാലാ രൂപതാ വികാരി ജനറാള്‍ മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത് അദ്ധ്യക്ഷത വഹിക്കുന്ന യോഗം ജോസ് കെ. മാണി എം.പി. ഉദ്ഘാടനം ചെയ്യും. മികച്ച സംരംഭകരെയും കര്‍ഷകരെയും മാണി സി. കാപ്പന്‍ എം.എല്‍.എ. ആദരിക്കും.
ഡോ. ഫിലോമിന ജോസ് വനിതാദിന സന്ദേശം നല്‍കും. രാമപുരം ഫൊറോനാപള്ളി വികാരി റവ. ഫാ. ബര്‍ക്ക്മാന്‍സ് കുന്നുംപുറം, PSWS രൂപതാ ഡയറക്ടര്‍ ഫാ. തോമസ് കിഴക്കേല്‍, സോണ്‍ ഡയറക്ടര്‍ ഫാ. ജോണ്‍ മണാങ്കല്‍, ജനറല്‍ കണ്‍വീനര്‍ ബിനു ജോസഫ് മാണിമംഗലം, സോണല്‍ കോ-ഓര്‍ഡിനേറ്റര്‍ ആലീസ് ജോര്‍ജ്ജ് തുടങ്ങിയവര്‍ പ്രസംഗിക്കും. രാമപുരം കാര്‍ഷികോത്സവം കര്‍ഷകര്‍ക്കും കൃഷിക്കാര്‍ക്കും ഉണര്‍വേകുന്ന ഒരു മികച്ച അനുഭവമായിരിക്കുമെന്ന് ഫാ. ബര്‍ക്കുമാന്‍സ് കുന്നുംപുറം, ഫാ. ജോണ്‍ മണാങ്കല്‍, ബിനു മാണിമംഗലം, തോമസ് പുണര്‍ത്താംകുന്നേല്‍, ജോസ് കരിപ്പാക്കുടിയില്‍, റോസമ്മ, അരുണ്‍ കുളക്കാട്ടോലിക്കല്‍, ജോബി പുളിക്കീല്‍, അപ്പച്ചന്‍ കിഴക്കേക്കുന്നല്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments