മീനച്ചില്‍ താലൂക്കില്‍ പലയിടങ്ങളിലും മഴ ലഭിച്ചത് വേനല്‍ചൂടിന് താല്‍ക്കാലിക ആശ്വാസമായി. വൈകിട്ട് അഞ്ചരയടെയാണ് പാലാ, ഈരാറ്റുപേട്ട, പൂഞ്ഞാര്‍ അടക്കം മഴ പെയ്തത്. പാലാ , ഈരാറ്റുപേട്ട ടൗണുകളില്‍ സാമാന്യം ശക്തമായ മഴ ലഭിച്ചു. ശക്തമായ ഇടിമുഴക്കവും ഉണ്ടായി.
പാല, ഭരണങ്ങാനം, കടനാട്, തിടനാട്, ഈരാറ്റുപേട്ട, മേലുകാവ്, ചേന്നാട്, മുത്തോലി, മൂന്നാനി, മീനച്ചില്‍ തുടങ്ങിയ സ്ഥലങ്ങളില്‍ സാമാന്യ നല്ല മഴ ലഭിച്ചു. തീക്കോയി, വാഗമണ്‍, പൂഞ്ഞാര്‍, പൈക എന്നിവിടങ്ങളില്‍ നേരിയ മഴ ലഭിച്ചു.
ശനിയാഴ്ച ജില്ലയില്‍ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ പ്രവചനം. വരും മണിക്കൂറുകളില്‍ കൂടുതല്‍ ജില്ലകളിലും മഴയെത്തുമെന്നാണ് കരുതപ്പെടുന്നത്. ഇനി കൊല്ലം,പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെല്ലാം വരും മണിക്കൂറുകളില്‍ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷ.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments