Latest News
Loading...

പുലിയന്നൂരില്‍ വണ്‍വേ സംവിധാനം ഏര്‍പ്പെടുത്തും




സ്ഥിരം അപകടമേഖലയായ പാലാ പുലിയന്നൂര്‍ കവലയില്‍ ട്രാഫിക് പരിഷ്‌കാരത്തിന് തീരുമാനം. സെന്റ് തോമസ് കോളേജ് വിദ്യാര്‍ത്ഥിയായ അമല്‍ എന്ന വിദ്യാര്‍ത്ഥി ഇന്നലെ ദാരുണമായി മരണപ്പട്ടതോടെയാണ് അടിയന്തിരയോഗം ചേര്‍ന്നത്. മുന്‍സിപ്പല്‍ ചെയര്‍മാന്‍ ഷാജൂ വി തുരുത്തന്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പൊതുപ്രവര്‍ത്തകരും ,പോലിസ് ഉദ്യോഗസ്ഥരും ,പി.ഡബ്‌ളിയു , മോട്ടോര്‍ വാഹന ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥരും സംബന്ധിച്ചു.



യോഗ തീരുമാനപ്രകാരം ഒരു മാസത്തേക്ക് പുലിയന്നൂര്‍ മരിയന്‍ ജംഗ്ഷന്‍ വണ്‍വെ സംവിധാനം  നടപ്പാക്കുവാന്‍ തീരുമാനിച്ചു.  പുതിയ സംവിധാനം നാളെ മുതല്‍ നിലവില്‍വരും.  കോട്ടയം ഭാഗത്തേക്കുള്ള വാഹനങ്ങള്‍ പഴയത് പോലെ കടന്നുപോകും.ഏറ്റുമാനൂര്‍ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ മരിയന്‍ ജംഗ്ഷന്‍ വഴിയും , ബൈപ്പാസ് വഴി വരുന്ന വാഹനങ്ങള്‍ മരിയന്‍ കവലയില്‍ നിന്നും വലത്തേയ്ക്ക് തിരിയാതെ മുന്നോട്ട് പോയി സെന്റ് തോമസ്  കോളേജ് ഭാഗത്ത് റോഡ് മുറിച്ചുകടന്ന  മെയിന്‍ റോഡില്‍ പ്രവേശിച്ച് പോകുവാനും തീരുമാനിച്ചു. 

പാലാ ഭാഗത്തു നിന്നും മരിയൻ സെൻ്ററിലേയ്ക്ക് വരുന്ന വാഹനങ്ങൾ സ്റ്റേറ്റ് ഹൈവേ വഴി വന്ന് പുലിയന്നൂർ പാലത്തിനു മുമ്പായി റൈറ്റ് ടേൺ ചെയ്ത് മരിയൻ സെന്റ്റർ ഭാഗത്തേയ്ക്ക് പോകേണ്ടതാണ്.
 പുലിയന്നൂർ അമ്പലം ഭാഗത്തു നിന്നും കോട്ടയം ഭാഗത്തേയ്ക്ക് പോകേണ്ടതായ വാഹനങ്ങൾ ഇടതു തിരിഞ്ഞ് ബൈപ്പാസിൽ പ്രവേശിച്ച് എസ്.എച്ച് ഹോസ്റ്റൽ ജംഗ്ഷനിൽ വന്ന് സ്റ്റേറ്റ് ഹൈവേയിൽ പ്രവേശിച്ച് കടന്നുപോകേണ്ടതാണ്.

 പാലാ ഭാഗത്തു നിന്നും പുലിയന്നൂർ അമ്പലം ഭാഗത്തേയ്ക്ക് പോകുന്നതായ വാഹനങ്ങൾ കാണിയ്ക്കമണ്ഡപത്തിനു സമീപത്തു നിന്നും വലത്തോട്ട് തിരിഞ്ഞ് പോകേണ്ടതാണ്.





കോട്ടയം ഭാഗത്തു നിന്നും പാലാ ഭാഗത്തേയ്ക്ക് വരുന്ന ബസ്സുകൾ അരുണാപുരം പി.ഡബ്ല്യൂ.ഡി റെസ്റ്റ്ഹൗസിൻ്റെ പുറകിലായി നിർത്തി ആളുകളെ ഇറക്കേണ്ടതും, പാലാ ഭാഗത്തു നിന്നും വരുന്ന ബസ്സുകൾ
പുലിയന്നൂർ കാണിക്കമണ്ഡപത്തിനു സമീപത്തുള്ള സ്റ്റോപ്പിലും നിർത്തി ആളുകളെ കയറ്റുയും, ഇറക്കുകയും ചെയ്യുവാൻ പാടുള്ളു.

പാലാ കെ.എം.മാണി മെമ്മോറിയൽ ജനറൽ ഹോസ്‌പിറ്റൽ ജംഗ്ഷൻ മുതൽ സ്റ്റേഡിയം ജംഗ്ഷൻ വരെ റോഡിൻ്റെ ഇടതു വശത്തു മാത്രമേ വാഹനങ്ങൾ മാർക്കു ചെയ്യാൻ പാടുള്ളൂ. കൂടാതെ, കുരിശ്ശുപള്ളി ജംഗ്ഷനിൽ നിന്നും സിവിൽ സ്റ്റേഷൻ വരെയുള്ള ഭാഗങ്ങളിലും റോഡിൻ്റെ ഇടതു വശത്തു മാത്രം വാഹനങ്ങൾ പാർക്കു ചെയ്യേണ്ടതും, ബൈപ്പാസ് റോഡിൽ സിവിൽ സ്റ്റേഷൻ ഭാഗം മുതൽ മരിയൻ സെൻ്റർ ഭാഗം വരെ റോഡിൻ്റെ ഇടതു വശത്തു മാത്രമേ വാഹനങ്ങൾ പാർക്കു ചെയ്യാൻ പാടുള്ളു.

 റോഡിൽ സ്ഥാപിച്ചിരിക്കുന്ന കാഴ്‌ച മറച്ചിരിയ്ക്കുന്നതായ ബോർഡുകളും അടിയന്തിരമായി നീക്കം ചെയ്യണം. എല്ലാ
അടിയന്തിര സാഹചര്യം പരിഗണിച്ച് താൽക്കാലികമായി നഗരസഭ ട്രാഫിക് സൈൻ ബോർഡുകൾ സ്ഥാപിക്കണം.

മാണി സി കാപ്പന്‍ എം. എല്‍.എ , മുന്‍സിപ്പല്‍ ചെയര്‍മാന്‍ ഷാജു വി തുരുത്തന്‍ , ജോസുകുട്ടി പൂവേലി , കൗണ്‍സിലര്‍മാരായ ബൈജു കൊല്ലപറമ്പില്‍ ,സാവിയോ കാവുകാട്ട് ,സതീഷ് ചൊള്ളാനി , മായാ പ്രദൂപ് ,തോമസ് പീറ്റര്‍, ആനി ബിജോയി ,ലിസി കുട്ടി മാത്യൂ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. 


അതേസമയം പുതിയ തീരുമാനവും പ്രശ്‌നപരിഹാരം ആകുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. പുലിയന്നൂര്‍ കവലയില്‍ കുരുക്ക് ഒഴിവാകുമെങ്കിലും കോളേജിന് സമീപത്തെ കവലയില്‍ വാഹനങ്ങള്‍ പ്രധാന രോഡിലേയ്ക്ക് കയറാന്‍ ശ്രമിക്കുന്നിടത്ത് കുരുക്ക് രൂപപ്പെടാന്‍ പുതീയ തീരുമാനം കാരണമായേക്കും. 

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments