പാലാ നഗരസഭയെയും ഭരണങ്ങാനം ഗ്രാമപഞ്ചായത്തിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന റോഡ് നവീകരണം പുരോമിക്കുന്നു. വര്‍ഷങ്ങളായി തകര്‍ന്നു കിടന്നിരുന്ന റോഡിലൂടെയുള്ള യാത്ര ഏറെ ദുരിത പൂര്‍ണമായിരുന്നു. ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വിനോദ് വേരനാനിയുടെയും പ്രദേശവാസികളുടെയും ഇടപെടലിനെ തുടര്‍ന്നാണ് മാണി സി കാപ്പന്‍ എംഎല്‍എ, ആസ്തി വികസന ഫണ്ടില്‍ നിന്നും ഒരുകോടി 32 ലക്ഷം രൂപ റോഡ് നവീകരണത്തിനായി അനുവദിച്ചത്.
രണ്ട് റീച്ചുകളായാണ് റോഡ് നവീകരിക്കുന്നത്. 75 ലക്ഷം രൂപയാണ് ആദ്യഘട്ട നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ചിലവഴിക്കുന്നത്. മാണി സി കാപ്പന്‍ എംഎല്‍എ സ്ഥലത്തെത്തി നിര്‍മ്മാണ പുരോഗതി വിലയിരുത്തി. എട്ടു മീറ്റര്‍ വീതിയിലാണ് റോഡ് നവീകരിക്കുന്നത്. റോഡിന്റെ രണ്ടാംഘട്ട നവീകരണ പ്രവര്‍ത്തനങ്ങളും വര്‍ഷകാലത്തിനു മുമ്പുതന്നെ പൂര്‍ത്തീകരിക്കാന്‍ ആണ് തീരുമാനം.
ആധുനിക നിലവാരത്തില്‍ റോഡ് നിര്‍മ്മിക്കുന്നതോടെ ചൂണ്ടച്ചേരി എന്‍ജിനീയറിങ് കോളേജ് , ഉള്ളനാട് സാമൂഹിക ആരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലേക്ക് ഈ മേഖലയിലുള്ളവര്‍ക്ക് പ്രവിത്താനം ടൗണില്‍ പ്രവേശിക്കാതെ എളുപ്പത്തില്‍ എത്താന്‍ കഴിയും. ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വിനോദ് വേരനാനി, ചൂണ്ടിച്ചേരി സര്‍വീസ് സഹകരണ ബാങ്ക് ഭരണസമിതി അംഗം സെന്‍ തേക്കുംകാട്ടില്‍, പ്രദേശവാസികള്‍ എന്നിവരും മാണി സി കാപ്പനൊപ്പം എത്തിയിരുന്നു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments