Latest News
Loading...

ഞൊണ്ടിമാക്കല്‍ പ്രവിത്താനം റോഡിന് തുക അനുവദിച്ചു




പാലാ നഗരസഭയെയും ഭരണങ്ങാനം പഞ്ചായത്തിലൂടെ കടന്നുപോകുന്ന പ്രവിത്താനം റോഡിനെയും ബന്ധിപ്പിക്കുന്ന ഞൊണ്ടിമാക്കല്‍ കവല- പുലിമലക്കുന്ന് പ്രവിത്താനം റോഡ് നവീകരണത്തിന് നാളെ തുടക്കമാകും. മാണി സി കാപ്പന്‍ എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 1.32 കോടി രൂപ വിനിയോഗിച്ചാണ് നിര്‍മാണ ജോലികള്‍ നടക്കുന്നത്. 



ഞൊണ്ടിമാക്കല്‍ കവലയില്‍ നിന്നും മരിയസദനത്തിന് സമീപത്തുകൂടെ കടന്നുപോകുന്ന റോഡ് കാലങ്ങളായി തകര്‍ന്ന അവസ്ഥയിലായിരുന്നു. ചൂണ്ടച്ചേരി എന്‍ജീനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥികളടക്കം ഉപയോഗിക്കുന്ന റോഡ് കൂടിയാണിത്. ഇളംതോട്ടം ഭാഗത്ത് മഴക്കാലത്ത് സ്ഥിരം വെള്ളക്കെട്ട് ഉണ്ടാകുന്ന ഭാഗം മാസങ്ങള്‍ക്ക് മുന്‍പ് തന്നെ കലുങ്കും റോഡും ഉയര്‍ത്തി നിര്‍മിച്ചിരുന്നു.  എന്നാല്‍ ജോലികള്‍ വൈകിയതോടെ ആളുകള്‍ അനുഭവിച്ചിരുന്ന പൊടിശല്യത്തിനും അറുതിയാകും






മുന്‍സിപ്പാലിറ്റി പരിധിയിവരുന്ന റോഡിന് 62 ലക്ഷവും ഭരണങ്ങാനം പഞ്ചായത്ത് പരിധിയില്‍ 70 ലക്ഷവും ഉള്‍പ്പെടെയാണ് 1.32 കോടി രൂപ. നിര്‍മാണ ജോലികള്‍ വ്യാഴാഴ്ച ആരംഭിക്കുമെന്നും ഇതുവഴിയുള്ള ഗതാഗതം താല്‍ക്കാലികമായി തടസ്സപ്പെടാന്‍ സാധ്യതയുണ്ടെന്നും ഭരണങ്ങാനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിനോദ് വേരനാനി പറഞ്ഞു.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments