Latest News
Loading...

തിരഞ്ഞെടുപ്പുകൾ പണത്തിന്റെയും പ്രചാരണത്തിന്റെയും മത്സരമായി അധപതിച്ചു: അഡ്വ. പ്രശാന്ത് ഭൂഷൺ




തിരഞ്ഞെടുപ്പുകൾ പണത്തിന്റെയും പ്രചാരണത്തിന്റെയും മത്സരമായി ഇന്ന് അധപതിച്ചിരിക്കുന്നു എന്ന് പ്രശസ്ത സുപ്രീം കോടതി അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനുമായ അഡ്വ. പ്രശാന്ത് ഭൂഷൺ അഭിപ്രായപ്പെട്ടു. ദർശന സാംസ്കാരിക കേന്ദ്രം സംഘടിപ്പിച്ച പ്രഭാക്ഷണത്തിൽ 'ഇന്ത്യൻ റിപ്പബ്ലിക്കിന്റെ വീണ്ടെടുക്കൽ' എന്ന വിഷയത്തിൽ സംസാരിക്കുക ആയിരുന്നു അദ്ദേഹം. 


ജനങ്ങൾ വിജയിക്കുന്ന ആളുകൾക്ക് വോട്ട് ചെയ്യാൻ പ്രേരിതരാകുന്നു. പണവും പ്രചാരണവും കൂടുതൽ ഉള്ള പാർട്ടികൾ അധികാരത്തിൽ എത്തുന്നു. സുസ്ഥിരമായ ജനാധിപത്യത്തിന് ഭീക്ഷണി ആണിത്, അദ്ദേഹം അഭിപ്രായപ്പെട്ടു. ഇലക്ട്രോണിക് വോട്ടിംഗ് മെഷ്യനുകളിൽ നടക്കുന്നു എന്ന് പറയപ്പെടുന്ന തട്ടിപ്പുകൾ ജനാധിപത്യത്തെ അട്ടിമറിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. വൈകിട്ട് നാല് മണിക്ക് ആരംഭിച്ച പ്രഭാക്ഷണത്തിൽ ഡോ. ജേക്കബ് വടക്കുംചേരി അധ്യക്ഷൻ ആയിരുന്നു. ദർശന സാംസ്കാരിക കേന്ദ്രം ഡയറക്ടർ ഫാ എമിൽ പുള്ളിക്കാട്ടിൽ, പ്രൊഫ എം പി മത്തായി, പി ഐ മാണി എന്നിവർ സംസാരിച്ചു. 






 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments