Latest News
Loading...

പൂവരണി സംഭവം. സംസ്‌കാരം ഇന്ന് തന്നെ



പൂവരണിയിൽ മരിച്ച നിലയിൽ കാണപ്പെട്ട കുടുംബാംഗങ്ങളുടെയും ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ പിതാവിന്റെയും സംസ്കാരം ഇന്ന് വൈകിട്ട് 6ന് ഉരുളികുന്നത്ത് നടക്കും. മൃത ദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേ ജിലേയ്ക്ക് കൊണ്ടുപോയി. പിഞ്ചുകുഞ്ഞിന്റെതടക്കം ശരീരങ്ങൾ ആംബുലൻസിലേയ്ക്ക് മാറ്റു ന്ന കാഴ്‌ച ഹൃദയഭേദകമായി



ഇന്ന് പുലർച്ചെ വിവരം പുറത്തറിഞ്ഞത് മുതൽ പ്രദേശവാസികളുടെയും പൊതുപ്രവർത്തകരും സംഭവസ്ഥലത്തേയ്ക്ക് ഒഴുകിയെത്തി. വാടകയ്ക്ക് താമസിച്ചിരുന്ന ഇവർക്ക് സാമ്പത്തിക പ്രശ് നമോ മറ്റോ ഉള്ളതായി ആർക്കും അറിവില്ല. 



പനി ബാധിച്ച കുട്ടിയ്ക്ക് ഇന്നലെ വൈകിട്ടും മരുന്ന നല്കിയതായും അസ്വാഭാവികമായി ഒന്നും കണ്ടില്ലെന്നും ആശാ വർക്കറും പറഞ്ഞു. പാലാ ഡി വൈഎസ്‌പി കെ സദൻ, എസ്എച്ചഒമാർ, ഫോറൻസിക് വിഭാഗം തുടങ്ങിയവർ സ്ഥലത്തെത്തി.




നടപടിക്രമങ്ങൾ പൂർത്തിയാക്കി വൈകിട്ട് 3 മണിയോടെയാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. കുട്ടികൾ 3 പേരുടെയും മൃതദേഹങ്ങൾ ഒരു ആംബുലൻസിലാണ് കയറ്റിയത്. ദമ്പതികളുടെ ശരീ രങ്ങൾ 2 ആംബുലൻസുകളിലാക്കി കോട്ടയത്തേയ്ക്ക് കൊണ്ടുപോയി.



 100 കണക്കിനാളുകളാണ് സംഭവസ്ഥലത്തെത്തിയത്. തോമസ് ചാഴിക്കാടൻ എംപി, മാണി സി കാപ്പൻ എംഎൽഎ, ഫ്രാൻ സിസ് ജോർജ്ജ്, ജില്ലാ പഞ്ചായത്ത് അംഗം ജോസ്മോൻ മുണ്ടയ്ക്കൽ, സജി മഞ്ഞക്കടമ്പിൽ, മീനച്ചിൽ പഞ്ചായത്ത് പ്രസിഡൻറ് സജോ പൂവത്താനി തുടങ്ങിയവരും സ്ഥലത്തെത്തി.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments