Latest News
Loading...

മന്ത്രി വാസവന്റെയും തോമസ് ഐസക്കിന്റെയും പ്രസ്താവനകൾ വസ്തുതവിരുദ്ധം



 പൂഞ്ഞാർ   സെന്റ് മേരിസ് ഫൊറോന പള്ളിയിൽ നടന്ന സംഭവം ഒത്തുതീർപ്പ് ആയി എന്ന മന്ത്രി വാസവന്റെ പ്രസ്താവനയും, സംഭവുമായി ബന്ധപ്പെട്ട പൂഞ്ഞാർ ഇടവകാംഗങ്ങളുടെ കൂട്ടമണി അടിച്ചുള്ള പ്രതിഷേധത്തെ കലാപശ്രമമെന്ന് ദുർവ്യാഖ്യാനിച്ച തോമസ് ഐസക്കിന്റെ പ്രസ്താവനയും വസ്തുതാവിരുദ്ധവും അപലപനീയവും എന്ന് പൂഞ്ഞാർ പള്ളി സംരക്ഷണ സമിതി.

 

 കോട്ടയം കളക്ടറുടെ ചേമ്പറിൽ വിളിച്ചു കൂട്ടിയ മീറ്റിംഗിൽ ഇരു വിഭാഗത്തിലെയും പ്രതിനിധികളുടെ ആശങ്കകളാണ് ചർച്ചയായത്. ഇപ്രകാരമുള്ള സംഭവങ്ങളും പ്രവർത്തനങ്ങളും ഉണ്ടാകരുതെന്ന് വൈദിക പ്രതിനിധികൾ ആവശ്യപ്പെട്ടു. കേസിൽ പുനരന്വേഷണം നടത്തി ഇരു വിഭാഗങ്ങളുടെയും ആശങ്കകൾ പരിഹരിക്കാം എന്നാണ് യോഗത്തിൽ തീരുമാനം ഉണ്ടായത്. ഇതുവരെ യാതൊരു പുനരന്വേഷണവും പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. സംഭവമായി ബന്ധപ്പെട്ട് പള്ളിയുടെ മുറ്റത്ത് അതിക്രമിച്ച് കയറി വീഡിയോ എടുത്ത വ്യക്തിയുടെ ഉദ്ദേശലക്ഷ്യങ്ങളെ പറ്റിയും ഇയാളെ ആക്രമിച്ചു എന്ന് പറഞ്ഞ് കള്ളക്കേസിൽ കുടുക്കിയ ക്രൈസ്തവ വിശ്വാസികളുടെ കേസിനെ സംബന്ധിച്ചും യാതൊരുവിധ പുനരന്വേഷണവും നടത്തിയിട്ടില്ല.




പള്ളിയിൽ ആരാധനയ്ക്ക് തടസ്സം വരുന്ന രീതിയിൽ അതിക്രമിച്ചുകയറി ആക്രമം അഴിച്ചുവിട്ട കുറ്റവാളികളുടെ തെറ്റിനെ നിസ്സാരവൽക്കരിച്ച് തല്പരകക്ഷികൾ നടത്തുന്ന പ്രസ്താവനകൾ സമൂഹത്തിൽ അപകടവും നാടിന്റെ മതസൗഹാർദത്തിന് കോട്ടം വരുത്തുന്നതുമാണെന്ന് ഇത് എല്ലാ മതേതര വിശ്വാസികളും തിരിച്ചറിയണമെന്നും സംരക്ഷണ സമിതി ആവശ്യപ്പെട്ടു.

 മുഖ്യമന്ത്രി പറഞ്ഞ യഥാർത്ഥ സത്യം തിരിച്ചറിഞ്ഞ് ക്രിസ്ത്യൻ സമൂഹത്തോട് മാപ്പ് പറയാൻ വാസവനും തോമസ് ഐസക്കിനും ആർജ്ജവം കാണിക്കണമെന്ന് ഇടവക സംരക്ഷണ സമിതി ആവശ്യപ്പെട്ടു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments