പാലാ പൊന്‍കുന്നം റോഡില്‍ പൂവരണിയില്‍ നിയന്ത്രണം വിട്ട പിക് അപ് വാന്‍ ഇടിച്ച് 2 പേര്‍ക്ക് പരിക്ക്. ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം. നിയന്ത്രണം വിട്ട പിക്കപ് ജീപ്പ് ഓട്ടോറിക്ഷയിലും കാല്‍നടയാത്രക്കാരിയെയും ഇടിച്ച ശേഷം വീടിന്റെ മതില്‍ ഇടിച്ച് തകര്‍ത്ത് മുറ്റത്ത് വെച്ചിരുന്ന ബൈക്കും ഇടിച്ചു തകര്‍ത്താണ് നിന്നത്.
വഴിയാത്രക്കാരിയായ മുളന്തുരത്തി തലക്കോട് അമൃത അജിയെ (18) ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു. ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠനത്തിനായി എത്തി നടന്നു പോകുമ്പോഴാണ് അമൃതയെ പിക് അപ് വാന്‍ ഇടിച്ചത്.
പരുക്കേറ്റ 'ഓട്ടോറിക്ഷ ഡ്രൈവര്‍ പാലാ സ്വദേശി സിബിച്ചനെ പൈകയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പന്തല്‍ നിര്‍മാണ സാമഗ്രികളുമായി പോകുംവഴിയാണ് പിക്കപ്പ് ജീപ്പ് അപകടത്തില്‍പെട്ടത്.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments