Latest News
Loading...

കാവുംകണ്ടം പള്ളിയിൽ പെസഹാ തിരുക്കർമ്മങ്ങൾ



കാവുംകണ്ടം സെന്റ് മരിയ ഗോരെത്തി പള്ളിയിലെ പെസഹ വ്യാഴാഴ്ചത്തെ തിരുക്കർമ്മങ്ങൾ ഭക്തിസാന്ദ്രമായി നടത്തപ്പെട്ടു. ആഘോഷമായ വിശുദ്ധ കുർബാന, സന്ദേശം, കാൽ കഴുകൽ ശുശ്രൂഷ എന്നിവയ്ക്ക് ഫാ. സ്കറിയ വേകത്താനം നേതൃത്വം നൽകി.



 യേശുവിന്റെ സെഹിയോൻ മാളികയിലെ ശിഷ്യന്മാരോടൊത്തുള്ള അന്ത്യത്താഴ വേള അനുസ്മരിച്ചുകൊണ്ട് വിശുദ്ധ കുർബാനയും പൗരോഹിത്യ കൂദാശയും സ്ഥാപിച്ച ഓർമദിനമാണിന്ന്. ശിഷ്യന്മാരുടെ പാദങ്ങൾ കഴുകി വിനയത്തിന്റെ ശുശ്രൂഷയുടെ സന്ദേശം ലോകത്തിന് നൽകിക്കൊണ്ട് വികാരി ഫാ. സ്കറിയ വേകത്താനം 12 പേരുടെ കാലുകൾ കഴുകി. 




തുടർന്ന് ദിവ്യകാരുണ്യ ആരാധന നടത്തപ്പെട്ടു. ഫാ. സ്കറിയ വേകത്താനം, സിസ്റ്റർ സൗമ്യ ജോസ് വട്ടങ്കിയിൽ, ജോയൽ ആമിക്കാട്ട്, സാവിയോ പാതിരിയിൽ, ബിനീറ്റ ഞള്ളായിൽ, ആൻ മരിയ തേനംമാക്കൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments