Latest News
Loading...

പാലായിൽ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച കുഞ്ഞു മരിച്ചു



പാലായിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച 3 മാസം പ്രായമായ പെൺകുഞ്ഞ് മരിച്ചു. രാമപുരം സ്വദേശികളായ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. രാമപുരം നീറന്താനം പൂവക്കുളം സ്വദേശികളായ മുകേഷ് - നീതു ദമ്പതികളുടെ മൂന്നുമാസം പ്രായമുള്ള പെൺകുട്ടിയാണ് മരിച്ചത്. ബന്ധുക്കളുടെ പരാതിയിൽ പാല പോലീസ് മൊഴി രേഖപ്പെടുത്തി.


വെള്ളിയാഴ്ച രാത്രിയിലാണ് കുട്ടിയെ ആദ്യം ആശുപത്രിയിൽ എത്തിച്ചത്. കുട്ടിക്ക് ശ്വാസംമുട്ടൽ കൂടുതലാണെന്നും അഡ്മിറ്റ് ചെയ്യണമെന്നും ബന്ധുക്കൾ പറഞ്ഞെങ്കിലും രാവിലെ കൊണ്ടുവന്നാൽ മതിയെന്ന് ഡ്യൂട്ടി ഡോക്ടർ പറഞ്ഞതായി ബന്ധുക്കൾ പറയുന്നു. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് രാവിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും 10 മിനിട്ടിനു ശേഷം കുട്ടി മരിച്ചതായി അറിയിച്ചതായി ബന്ധുക്കൾ പറഞ്ഞു. ഡോക്ടർമാർ ഇല്ലായിരുന്നുവെന്നും നേഴ്സുമാരാണ് കുട്ടിയെ നോക്കിയതെന്നും ആരോപണം ഉണ്ട് .




അതേസമയം കുട്ടിയെ ആശുപത്രിയിൽ എത്തിക്കുമ്പോൾ മരണം സംഭവിച്ചതായാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. ആശുപത്രിയിലേക്ക് വരുംവഴി ശ്വാസംമുട്ടൽ ഉണ്ടാവുകയും കുട്ടി മരണപ്പെടുകയും ചെയ്തതായാണ് പറയുന്നത്. എന്നാൽ കുട്ടിയെ കൈമാറുമ്പോൾ കുട്ടിക്ക് ജീവൻ ഉണ്ടായിരുന്നതായി ബന്ധുക്കളും പറയുന്നു. വെള്ളിയാഴ്ച രാത്രി ആശുപത്രിയിൽ എത്തിക്കുമ്പോൾ കുട്ടിയെ അഡ്മിറ്റ് ചെയ്തിരുന്നെങ്കിൽ ജീവൻ രക്ഷിക്കാൻ ആകുമായിരുന്നു എന്നും ബന്ധുക്കൾ പറഞ്ഞു. ബന്ധുക്കളുടെ പരാതിയിൽ പോലീസ് മൊഴി രേഖപ്പെടുത്തി തുടർന്ന് നടപടികൾ ആരംഭിച്ചു. കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തും. 


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments