ഭാര്യയെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ഈങ്കാപ്പുഴ ഭാഗത്ത് കാഞ്ഞിരക്കാട് വീട്ടില്‍ ജോജി കെ.തോമസ് (45) എന്നയാളെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. പുലിയന്നൂര്‍ ഭാഗത്ത് താമസിച്ചിരുന്ന ഇവര്‍ തമ്മില്‍ വീട്ടില്‍ വച്ച് വാക്ക് തര്‍ക്കം ഉണ്ടാവുകയും, തുടര്‍ന്ന് ഇയാള്‍ വീട്ടില്‍ ഉണ്ടായിരുന്ന വാക്കത്തി കൊണ്ട് ഭാര്യയുടെ തലയ്ക്ക് വെട്ടുകയുമായിരുന്നു.
തുടര്‍ന്ന് ഇയാള്‍ സംഭവസ്ഥലത്ത് നിന്ന് കടന്നുകളയുകയും ചെയ്തു. വിവരമറിഞ്ഞ് പാലാ പോലീസ് നടത്തിയ ശക്തമായ തിരച്ചിലിനൊടുവില്‍ ഇയാളെ ഏറ്റുമാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും പിടികൂടുകയായിരുന്നു. പാലാ സ്റ്റേഷന്‍ എസ്.എച്ച്. ഓ ജോബിന്‍ ആന്റണി, എസ്.ഐ ബിനു വി.എല്‍, സി.പി.ഓ മാരായ രഞ്ജിത്ത്, അരുണ്‍കുമാര്‍, ശ്യാം എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയില്‍ഹാജരാക്കി.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments