Latest News
Loading...

മെനസ്ട്രല്‍ കപ്പുകള്‍ വിതരണം ചെയ്തു



പാഡ്ഫ്രീ ക്യാംപസ് എന്ന ലക്ഷ്യവുമായി പാലാ അല്‍ഫോന്‍സാ കോളേജില്‍ മെനസ്ട്രല്‍ കപ്പുകള്‍ വിതരണം ചെയ്തു. ആലപ്പുഴ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ശ്രീ ഹരിഹരപുത്ര ധര്‍മ്മപരിപാലന സഭയുടെ ആഭിമുഖ്യത്തിലാണ് ലീവ കെയര്‍ പ്രൈവറ്റ് ലിമിറ്റഡുമായി ചേര്‍ന്ന്  മെന്‍സ്ട്രല്‍ കപ്പുകള്‍ സൗജന്യമായി വിതരണം ചെയ്തത്. 


നിഷ ജോസ് കെ മാണി ഉദ്ഘാടനം നിര്‍വഹിച്ചു. സഭയുടെ  ശുചിത്വ സേവന പദ്ധതിയുടെ ഭാഗമായാണ്  സാനിറ്ററി പാഡുകള്‍ക്ക് പകരം മെന്‍സ്ട്രല്‍ കപ്പുകള്‍ ഉപയോഗിക്കുന്നതിന് സ്ത്രീകളെ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പരിപാടികള്‍ സംഘടിപ്പിക്കുന്നത്.  കോളേജിലെ മുഴുവന്‍ വിദ്യാര്‍ത്ഥിനികള്‍ക്കും വനിത ജീവനക്കാര്‍ക്കുമാണ്  മെന്‍സ്ട്രല്‍ കപ്പുകള്‍ നല്‍കിയത്. കോളേജ് ഹാളില്‍ നടന്ന യോഗത്തില്‍ കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ മിനിമോള്‍ മാത്യു അധ്യക്ഷത വഹിച്ചു. ലീവാ കെയര്‍ എംഡി സെബാസ്റ്റ്യന്‍ വര്‍ഗീസ് ലീവാകപ്പ് പരിചയപ്പെടുത്തി.




 ലീവാ കപ്പ് ജനറല്‍ സെക്രട്ടറി അജയ് കുമാര്‍ പി.റ്റി ലീവാകപ്പ് വിതരണപദ്ധതി ഉദ്ഘാടനം നിര്‍വഹിച്ചു. ഗൈനക്കോളജിസ്റ്റ് ഡോ. ജ്യോതി നായര്‍, ഡോ മിനു, ഫാ അലക്‌സ് പ്രാലിക്കളം,  അല്‍ഫോന്‍സാ കോളേജ് യൂണിയന്‍ ചെയര്‍മാന്‍ ആന്‍ സാറാ ജോണ്‍സണ്‍, ഭാഗ്യ എം നായര്‍ എന്നിവര്‍ പങ്കെടുത്തു.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments