Latest News
Loading...

യേശുവിന്റെ അന്ത്യ അത്താഴത്തിന്റെ ഓര്‍മ്മയിൽ പെസഹാ



ഇന്ന് പെസഹാ വ്യാഴം. കുരിശുമരണത്തിന് മുന്‍പ് യേശു ശിഷ്യന്മാരുടെ കാലുകള്‍ കഴുകിയതിന്റെയും അവര്‍ക്കൊപ്പം അവസാനഅത്താഴം കഴിച്ചതിന്റെയും ഓര്‍മ പുതുക്കുന്ന ദിവസമാണ് ഇന്ന്. പെസഹാ ദിനത്തിന്റെ ഭാഗമായി ക്രൈസ്തവ ദേവാലയങ്ങളില്‍ ഇന്ന് കാല്‍കഴുകല്‍ ശുശ്രൂഷയും പ്രത്യേക പ്രാര്‍ഥനാ ചടങ്ങുകളും നടന്നു. 



പുളിപ്പില്ലാത്ത അപ്പത്തിന്റെ തിരുന്നാളെന്നും പെസഹാ അറിയപെടുന്നുണ്ട്.  ദേവലയങ്ങളിലെ പ്രാര്‍ത്ഥനാ ചടങ്ങുകളും, വീടുകളിലെ അപ്പം മുറിക്കലുമാണ് പെസഹാ ആചരണത്തിലെ പ്രധാന ചടങ്ങുകള്‍. ഒടുവിലത്തെ അത്താഴ വേളയില്‍ യേശു ശിഷ്യന്‍മാരുടെ പാരങ്ങള്‍ കഴുകി വിനയത്തിന്റെ മാതൃക ലോകത്തിന് നല്കിയതിനെ അനുസ്മരിച്ച് ദേവാലയങ്ങളില്‍ കാല്‍കഴുകല്‍ ശുശ്രൂഷയും നടന്നു. പാലാ സെന്റ് തോമസ് കത്തിഡ്രല്‍ ദേവാലയത്തില്‍ നടന്ന പെസഹ തിരുക്കര്‍മ്മങ്ങളില്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് മുഖ്യകാര്‍മ്മികത്വം വഹിച്ചു. 




വികാരി ഫാദര്‍ ജോസ് കാക്കലില്‍, ഫാദര്‍ ജോര്‍ജ് ഈറ്റക്ക കുന്നേല്‍, ഫാദര്‍ ജോര്‍ജ് ഒഴുകയില്‍, ഫാദര്‍ സെബാറ്റിയന്‍ ആലപ്പാട്ട് കോട്ടയില്‍ എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു.  കുരിശുമരണത്തെ അനുസ്മരിച്ച് നാളെ ദുഃഖവെള്ളി ആചരിക്കും. പീഡാനുഭവവായന, സ്ലീവാപാത, കയ്പുനീര്‍ വിതരണം തുടങ്ങിയ ചടങ്ങുകള്‍ ദേവാലയങ്ങളില്‍ നടക്കും. വാഗമണ്‍ കുരിശുമല , അരുവിത്തുറ വല്യച്ചന്‍ മല,  മലയാറ്റൂര്‍ തുടങ്ങി വിവിധ സ്ഥലങ്ങളില്‍ വിശ്വാസികളുടെ നേതൃത്വത്തില്‍ സ്ലീവാപാത നടത്തും.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments