ഈസ്റ്റ് കേരള മഹായിടവകയിലെ വൈദീകരുടെ ഈസ്റ്റർ ധ്യാന യോഗത്തിൽ വച്ച് ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റായി ചുമതലയേറ്റ മറിയാമ്മ ഫെർണാണ്ടസിനെ ബിഷപ്പ് റൈറ്റ് റവ. വി.എസ് ഫ്രാൻസിസ് ആദരിച്ചു. ധ്യാനയോഗത്തിൽ റവ. ഡോ. മോത്തി വർക്കി (മാർത്തോമ്മ സെമിനാരി കോട്ടയം) മുഖ്യ സന്ദേശം നൽകി.
ആത്മായ സെക്രട്ടറി വർഗ്ഗീസ് ജോർജ് പി., വൈദീക സെക്രട്ടറി റവ. ടി.ജെ ബിജോയി, ട്രെഷറാർ റവ. പി.സി. മാത്യൂക്കുട്ടി, റജിസ്ട്രാർ റ്റി. ജോയ്കുമാർ, പാസ്റ്ററൽ ബോർഡ് സെക്രട്ടറി റവ. ജോസഫ് മാത്യൂ, മ മഹായിടവക സ്ത്രീജന സഖ്യം പ്രസിഡൻ്റ് ഡാർലി ഫ്രാൻസിസ്, മിഷൻ ബോർഡ് സെക്രട്ടറി റവ. പി. ജെ. റോയിമോൻ എന്നിവർ സന്നിഹിതരായിരുന്നു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments