Latest News
Loading...

വീടുകളുടെ താക്കോൽദാനം നടന്നു




 മീനച്ചിൽ ഗ്രാമ പഞ്ചായത്ത് ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം പൂർത്തികരിച്ച 45 വീടുകളുടെ താക്കോൽ ദാനം നടന്നു.ഗ്രാമപഞ്ചായത്ത് ഹാളിൽ വെച്ച് നടന്ന യോഗത്തിൽ തോമസ് ചാഴികാടൻ എം.പി താക്കോൽ ദാനം നിർവഹിച്ചു. 

 

ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സാജോ പൂവത്താനി അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് നടപ്പു സാമ്പത്തിക വർഷത്തെ വയോജനങ്ങൾക്കുള്ള ഹിയറിംഗ് എയ്ഡിൻ്റെ വിതരണവും എം.പി നിർവ്വഹിച്ചു..യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റാണി ജോസ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ രാജേഷ് വാളിപ്ലാക്കൽ, ജോസ് മോൻ മുണ്ടയ്ക്കൽ, ബ്ലോക്ക് മെമ്പർമാരായ ഷിബു പൂവേലി, 




ജോസ് ചെമ്പകശ്ശേരി, വൈസ് പ്രസിഡന്റ് ലിൻസി മാർട്ടിൻ, പഞ്ചായത്ത് മെമ്പർമാർ, ജില്ല ലൈഫ് മിഷൻ കോർഡിനേറ്റർ ഷെറഫ് പി. ഹംസ, വിഇഒ മാരായ സുഷ ഹരി, സതീഷ് കെ.കെ, ഐസിഡിഎസ് സൂപ്പർവൈസർ അഞ്ജു ട്രീസ, സി.ഡി.എസ് ചെയർ പേഴ്സൺ ശ്രീലത ഹരിദാസ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ബിജോ പി. ജോസഫ് തുടങ്ങിയവർ പങ്കെടുത്തു. 


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments