പൂഞ്ഞാർ ലേബർ കോൺട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റിയുടെ ഭരണസമിതി അംഗങ്ങൾക്കുള്ള സ്വീകരണ സമ്മേളനം പൂഞ്ഞാർ MLA അഡ്വക്കേറ്റ് സെബാസ്റ്റ്യൻ കുളത്തൂങ്കൽ ഉദ്ഘാടനം നിർവഹിച്ചു.
PLCCS പ്രസിഡന്റ് അലൻ വാണിയപ്പുരയിൽ അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് (എം) മണ്ഡലം പ്രസിഡന്റ്മാരായ ശ്രീ ദേവസ്യച്ചൻ വാണിയ പുരയിൽ, ജോഷി മൂഴിയാങ്കൽ, അഡ്വ. ജെയിംസ് വലിയവീട്ടിൽ, PLCCS വൈസ് പ്രസിഡന്റ് ഡേവിസ് പാoപ്ലാനി, PLCCS ബോർഡ് മെമ്പർമാരായ ജോമി മുളങ്ങാശ്ശേരിയിൽ, ഡൊമനിക് കല്ലാടൻ, അഡ്വ. ജിൻസി ജോസഫ് എന്നിവർ പ്രസംഗിച്ചു.
പൂഞ്ഞാർ ലേബർ കോൺട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റിയുടെ പ്രസിഡന്റ് ആയി അലൻ വാണിയപുരയും, വൈസ് പ്രസിഡന്റ് ആയി ഡേവിസ് പാമ്പ്ലാനിയും, ബോർഡ് മെമ്പർമാരായി ജോമി മുളങ്ങാശ്ശേരിയിൽ, ഡൊമനിക് കല്ലാടൻ, അൻസാരി പലയംപറമ്പിൽ, മാർട്ടിൻ ജെയിംസ്, ജയ്മോൻ പൂവത്തുങ്കൽ, സച്ചിൻ സനിൽ, അഡ്വ. ജിൻസി ജോസഫ്, നിഷ ജോണിക്കുട്ടി, ജിജി ജേക്കബ് എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments